Asianet News MalayalamAsianet News Malayalam

രാജഗോപാലിന്റെ വിജയം പാര്‍ട്ടി രക്തസാക്ഷികള്‍ക്ക് സമര്‍പ്പിക്കുന്നെന്ന് പ്രകാശ് ജാവ്ദേക്കര്‍

prakash javdekar responds to victory of o rajagopal
Author
First Published May 19, 2016, 10:21 AM IST

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന്‍റെ വിജയം പാർട്ടി പ്രവർത്തനങ്ങളുടെ ഭാഗമായി രക്താസാക്ഷിത്വം വഹിച്ച പ്രവർത്തകർക്കായി പാർട്ടി സമർപ്പിക്കുകയാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു .അസമിൽ ഭരണം നേടിയെങ്കിലും കേരളത്തിൽ അക്കൗണ്ട് തുറക്കാനായതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ നേട്ടമെന്നും ജാവദേക്കർ ദില്ലിയിൽ പറഞ്ഞു.

Follow Us:
Download App:
  • android
  • ios