Asianet News MalayalamAsianet News Malayalam

ആരാണ് പാർവ്വതി? ചോദ്യവും ഉത്തരവുമായി ഷമ്മി തിലകൻ, സോഷ്യൽ മീഡിയയിൽ തരംഗമായി കുറിപ്പ്

താര സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തിലും നിലപാട് അറിയിച്ച പാർവ്വതിയെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിട്ടിരിക്കുകയാണ് നടൻ ഷമ്മി തിലകൻ. 

shammy thilakan facebook post about parvathy thiruvothu
Author
Kochi, First Published Feb 11, 2021, 9:39 PM IST

ഭിപ്രായങ്ങള്‍  മറകൾ കൂടാതെ തുറന്നു പറയാൻ എപ്പോഴും ധൈര്യം കാണിക്കുന്ന താരമാണ് നടി പാർവ്വതി തിരുവോത്ത്. സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ നിലപാടുകൾക്കും വാക്കുകൾക്കും വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. താര സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തിലും നിലപാട് അറിയിച്ച പാർവ്വതിയെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിട്ടിരിക്കുകയാണ് നടൻ ഷമ്മി തിലകൻ. ചോദ്യോത്തര രീതിയിലാണ് ഷമ്മിയുടെ പോസ്റ്റ്. 

“ചോദ്യം :- #ആരാണ്_പാർവ്വതി..!?🤔
ഉത്തരം:- അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ..!“
, എന്നായിരുന്നു ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ചത്. ഷമ്മിയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രം​ഗത്തെത്തിയത്. 

ചോദ്യം :- #ആരാണ്_പാർവ്വതി..!?🤔 ഉത്തരം:- അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ..! 💕

Posted by Shammy Thilakan on Thursday, 11 February 2021

അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങിൽ വനിതാ അം​ഗങ്ങൾക്ക് ഇരിപ്പിടം നൽകാത്തതുമായി ബന്ധപ്പെട്ട് വിവിധ ഭാ​ഗങ്ങളിൽ നിന്നും വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിൽ പ്രതികരിച്ചുകൊണ്ട് പാർവ്വതിയും രം​ഗത്തെത്തി. ഇതിനെതിരെയാണ് രചന രം​ഗത്തെത്തിയത്. വിവാദത്തില്‍ വിശദീകരണം നൽകി സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിനു വന്ന കമന്റിലാണ് രചനയുടെ പരാമര്‍ശം. പാർവ്വതി നിങ്ങൾക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും അത് ഒരിക്കൽ മനസ്സിലാകുമെന്നും രചനയുടെ കുറിപ്പില്‍ ഒരാൾ എഴുതുകയുണ്ടായി. എനിക്ക് വേണ്ടി ആരും സംസാരിക്കേണ്ടെന്നും ഇത് എന്റെ ശബ്ദമാണെന്നുമായിരുന്നു രചന നൽകിയ മറുപടി.

മോഹന്‍ലാല്‍, സിദ്ദിഖ് തുടങ്ങിയ സംഘടനാ ഭാരവാഹികള്‍ നില്‍ക്കുന്നതിനിടയ്ക്ക് കമ്മിറ്റി അംഗമായ ഹണി റോസിനൊപ്പം താന്‍ ഇരിക്കുന്നതിന്റെ ചിത്രവും രചന കുറിപ്പിനൊപ്പം പങ്കുവച്ചിരുന്നു. അതേസമയം, ഈ ചിത്രം പങ്കുവച്ചത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും പാർവ്വതി പറഞ്ഞത് നിങ്ങൾക്കു കൊണ്ടു എന്നല്ലേ ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. ഇതിന് മറുപടിയായി രചന കുറിച്ചത് ‘ആരാണ് ഈ പാർവ്വതി’ എന്ന മറു ചോദ്യമായിരുന്നു. 

Follow Us:
Download App:
  • android
  • ios