Asianet News MalayalamAsianet News Malayalam

വീണ്ടും ഞെട്ടിക്കാൻ ഉറപ്പിച്ച് ഇന്ദ്രൻസ്, ഇന്‍വെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം സൈലൻ്റ് വിറ്റ്നസ്, ആദ്യ ഗാനം എത്തി

കേരളത്തിലെ ഒരു ഗ്രാമത്തിൽ നടന്ന ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിൻ്റെ കഥയ്ക്ക് പിന്നിൽ. സംവിധായകനും അഡ്വ.എം.കെ റോയി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.

Investigation thriller film Silent Witness indrans new movie song released
Author
First Published Apr 26, 2024, 10:08 PM IST | Last Updated Apr 26, 2024, 10:08 PM IST

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി അനിൽ കാരക്കുളം സംവിധാനം ചെയ്‍ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'സൈലൻ്റ് വിറ്റ്നസ്'ലെ ആദ്യ ഗാനം റിലീസായി.  നിരവധി താരങ്ങളുടെയും ടെക്നീഷ്യൻമാരുടേയും പേജുകളിലൂടെയാണ് ഗാനത്തിൻ്റെ ലിറികൽ വീഡിയോ റിലീസ് ചെയ്തത്. സിനിഹോപ്സ് ഒടിടി ആണ് ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

ഫീൽ ഫ്ലയിങ്ങ് എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ ബിനി ശ്രീജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിലെ ഒരു ഗ്രാമത്തിൽ നടന്ന ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിൻ്റെ കഥയ്ക്ക് പിന്നിൽ. സംവിധായകനും അഡ്വ.എം.കെ റോയി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അനീഷ് രവീന്ദ്രൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. സംഗീതം- ഷമേജ് ശ്രീധർ. ബിനി ശ്രീജിത്തിൻ്റെ വരികൾക്ക് ലിബിൻ സ്കറിയ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

മാലാ പാർവതി, ശിവജി ഗുരുവായൂർ, മഞ്ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്ജലി നായർ,ബാലാജി ശർമ്മ, ജുബിൽ രാജൻ.പി.ദേവ്, അംബി നീനാസം, മഞ്ജു കെ.പി, പെക്സൺ അംബ്രോസ്, അഡ്വ.എം.കെ റോയി,  ബിറ്റോ ഡേവീസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സീന സജിത്ത്, അഡ്വ.എം.കെ റോയി, ഡീൻ ജോസ്, രാഹുൽ എം നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ. എഡിറ്റർ- റിസാൽ ജൈനി, കോസ്റ്റ്യൂം- റഫീക്ക് എസ് അലി, കലാസംവിധാനം- അപ്പുണ്ണി സാജൻ, മേക്കപ്പ്- ജയരാമൻ പൂപ്പതി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് മേനോൻ, ഫിനാൻസ് കൺട്രോളർ- സജിത്ത് സി ഗംഗാധർ, ചീഫ്. അസോസിയേറ്റ്- രാജേഷ് തോമസ്, പ്രൊജക്ട് ഡിസൈനർ- രാജേന്ദ്രൻ ടി.ആർ, കളറിസ്റ്റ്- സെൽവിൻ വർഗ്ഗീസ്, സൗണ്ട് ഡിസൈനർ- കരുൺപ്രസാദ്, സ്റ്റുഡിയോ- ഹൈ സ്റ്റുഡിയോസ്, പി.ആർ.ഒ- പി.ശിവപ്രസാദ്, ഓൺലൈൻ മാർക്കറ്റിംങ്- താസ ഡ്രീം ക്രിയേഷൻസ്, ഡിസൈൻസ്- രാഹുൽ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഹൈസിൻ ഗ്ലോബൽ വെൻച്ചേഴ്സ് വിതരണത്തിനെത്തിക്കുന്ന ചിത്രം തീയേറ്റർ റിലീസിന് ഒരുങ്ങുന്നതായി അണിയറ പ്രവർത്തകർ അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios