Asianet News MalayalamAsianet News Malayalam

ബാലഭാസ്കറിനും അമ്മയ്ക്കും വേണ്ടിയുള്ള സൗഭാഗ്യയുടെ ഡബ്സ്മാഷ് വൈറല്‍

വിഷുക്കണിയെന്ന ചിത്രത്തിലെ മലര്‍കൊടി പോലെ എന്ന ഗാനമാണ് സൗഭാഗ്യ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നത്. മാതൃത്വത്തിന്‍റെ വിവിധ തലങ്ങളെ അതി സൂഷ്മമായാണ് സൗഭാഗ്യ അവതരിപ്പിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്കകം അരലക്ഷത്തോളം പേരാണ് ഫേസ്ബുക്കില്‍ മാത്രം വീഡിയോ കണ്ടത്

sowbhagya venkitesh dubsmash
Author
Kochi, First Published Oct 25, 2018, 5:45 PM IST

കൊച്ചി: ഡബ്സ്മാഷ് എന്ന് കേട്ടാല്‍ പലര്‍ക്കും ആദ്യം ഓര്‍മ്മ വരിക സൗഭാഗ്യ വെങ്കിടേഷിനെയായിരിക്കും. അത്രയ്ക്കും പ്രശസ്തമാണ് സൗഭാഗ്യയുടെ ഡബ്സമാഷുകള്‍. സൗഭാഗ്യയുടെ ഡബ്സ്മാഷുകള്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെടാറും കൈയ്യടി നേടാറുമുണ്ട്.

ഇപ്പോഴിതാ മാതൃവാത്സല്യം മനോഹരമായി അവതരിപ്പിക്കുന്ന സൗഭാഗ്യയുടെ വീഡിയോ വൈറലായിരിക്കുകയാണ്. അമ്മയ്ക്കും ബാലഭാസ്കറിനും സമര്‍പ്പിക്കുന്നുവെന്ന കുറിപ്പോടെയാണ് സൗഭാഗ്യ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിഷുക്കണിയെന്ന ചിത്രത്തിലെ മലര്‍കൊടി പോലെ എന്ന ഗാനമാണ് സൗഭാഗ്യ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നത്. മാതൃത്വത്തിന്‍റെ വിവിധ തലങ്ങളെ അതി സൂഷ്മമായാണ് സൗഭാഗ്യ അവതരിപ്പിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്കകം അരലക്ഷത്തോളം പേരാണ് ഫേസ്ബുക്കില്‍ മാത്രം വീഡിയോ കണ്ടത്.

 

 

 

Follow Us:
Download App:
  • android
  • ios