കൊവി‍ഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. വീട്ടില്‍ ഒരു പണിയുമില്ലാതെ എപ്പോഴും ഭക്ഷണം കഴിക്കലും എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കലും പലര്‍ക്കും ശീലമായി കാണും. എന്നാല്‍ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന കാര്യം ഓര്‍ക്കുക. 

അമിത ഭാരം ഉണ്ടാവുക മാത്രമല്ല, കൊളസ്ട്രോള്‍ കൂടാനും ഇത് കാരണമാകും. അതിനുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഭക്ഷണം കഴിക്കേണ്ടത് അത്യാവിശ്യമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍... 

 

  • പുറത്തുനിന്നും ജങ്ക് ഫുഡ് വാങ്ങി കഴിക്കുന്നത് മതിയാക്കുകയാണ് ആരോഗ്യത്തിന്  നല്ലത്.
  • ബ്രെഡ്, പാസ്ത, കുക്കി, ഡോനട്‌സ്, കേക്ക്‌സ്... ഇവയൊക്കെ ഭാരം കൂട്ടും. ഇത്തരം ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കാം. പകരം പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 
  • വൈറ്റമിൻ എ, ഡി, സി, ഇ, ബി 6, സെലീനിയം അടങ്ങിയ ഭക്ഷണങ്ങളാണ് ഈ സമയത്ത്  രോഗപ്രതിരോധ ശക്തി കൂട്ടാൻ കഴിക്കേണ്ടത്.
  • രാത്രി ഭക്ഷണം ഏഴ് മണിക്കും എട്ടുമണിക്കും ഇടയില്‍ കഴിക്കാം. രാത്രി ചോറ് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. 
  • ധാരാളം വെള്ളം കുടിക്കാം. സ്‌നാക്‌സ് കഴിക്കണമെന്ന് തോന്നുമ്പോഴും നന്നായി വെള്ളം കുടിക്കുക. ഇടയ്ക്ക് പഴങ്ങള്‍ കഴിക്കാം. അതുപോലെ തന്നെ പഴങ്ങള്‍ കൊണ്ട് ജ്യൂസ് അടിച്ച് കുടിക്കുന്നതും നല്ലതാണ്. 
  • രാവിലെ ഉണരുമ്പോള്‍ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കാം. അല്ലെങ്കില്‍ തേനും നാരങ്ങാനീരും ചേര്‍ത്ത വെള്ളം കുടിക്കാം. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. 
  • ആല്‍മണ്ട്, വാള്‍നട്ട്, കശുവണ്ടി തുടങ്ങിയ ആന്റി ഓക്‌സിഡന്റുകളുടെ കലവറയായ നട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.