ചോറിനൊപ്പം കഴിക്കാൻ രുചികരമായ മാമ്പഴ പുളിശ്ശേരി എളുപ്പം തയ്യാറാക്കാം. വിനി ബിനി തയ്യാറാക്കിയ പാചകക്കുറിപ്പ്... 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

പഴുത്ത മാമ്പഴം - 4 എണ്ണം 
പച്ചമുളക് - 6 എണ്ണം 
ഉപ്പ് - ആവശ്യത്തിന് 
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ 
കറിവേപ്പില - ആവശ്യത്തിന്
പച്ചവെള്ളം - ആവശ്യത്തിന്

അരപ്പിന് വേണ്ടിയത് 

തിരുമ്മിയ തേങ്ങ - 3/4 കപ്പ്‌ 
കൊച്ചുള്ളി - 3 എണ്ണം
വെളുത്തുള്ളി - 2 അല്ലി 
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ 
ജീരകം - 1/4 ടീസ്പൂൺ 
വെള്ളം - ആവശ്യത്തിന് 
പുളിയില്ലാത്ത തൈര് - 1 കപ്പ്‌

കടുക് താളിക്കാൻ വേണ്ടത് 

വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ 
കൊച്ചുള്ളി അരിഞ്ഞത് - 4 എണ്ണം 
കറിവേപ്പില - ആവശ്യത്തിന്
ഉണക്ക മുളക് - 2 എണ്ണം
കാശ്മീരി മുളക് പൊടി - 1 ടീസ്പൂൺ 
ഉലുവ പൊടി - ഒരു നുള്ള് 

തയ്യാറാക്കുന്ന വിധം

മാമ്പഴം പുറം തൊലി കളഞ്ഞ് കഷ്ണങ്ങൾ ആക്കി ഒരു മൺചട്ടിയിലേക്ക് ഇടുക. ഇതിലേക്ക് പച്ച മുളക്, ഉപ്പു, മഞ്ഞൾ പൊടി, വെള്ളം എന്നിവ ചേർത്തു ഒന്നു തിളപ്പിക്കുക. ഇതിലേക്ക് അരപ്പ് ഇട്ടു അടച്ചു വച്ച് ഒരു അഞ്ച് മിനിറ്റു വേവിക്കുക. ഇനി സ്റ്റൗവ് ഓഫ്‌ ആക്കി ഒരു കപ്പ് അധികം പുളിയില്ലാത്ത തൈര് ഒന്നു മിക്സ്‌ ചെയ്തു ഇതിലേക്ക് ഒഴിച്ചു ഒന്നും കൂടെ ഇളക്കി കടുക് താളിച്ചതും ചേർത്ത് ഒന്നും കൂടെ അടച്ചു വച്ചിട്ട് ഉപയോഗിക്കുക. രുചികരമായ മാമ്പഴ പുളിശ്ശേരി തയ്യാർ...

ചോറ് ബാക്കി വന്നാൽ കളയേണ്ട, കിടിലൻ വട ഉണ്ടാക്കാം

മാമ്പഴ പുളിശ്ശേരി|Mambazha Pulissery Kerala Style|Ripe Mango Curry Recipe|Sadya Special|#mangocurry