സാന്‍വിച്ചിനോടൊപ്പമോ ബ്രെഡിനോടൊപ്പമോ സ്ഥിരമായ മയണൈസ് കഴിക്കുന്നവരാണോ നിങ്ങള്‍? അതുപോലെ തന്നെ, എപ്പോഴും ചുവിംഗം ചവക്കുന്ന സ്വഭാവം ഉണ്ടോ? എങ്കില്‍ നിങ്ങളില്‍ ഗുരുതരമായ കുടല്‍ രോഗങ്ങളോ (bowel disease) വന്‍കുടലിനെ ബാധിക്കുന്ന ക്യാന്‍സറോ (colorectal cancer) വരാനുളള സാധ്യതയുണ്ടെന്നാണ് പുതിയ ഒരു പഠനം പറയുന്നത്.

ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സിഡ്നേയാണ് പഠനം നടത്തിയത്. മയണൈസും ചുവിംഗവും ഒരു വൈറ്റനിങ് ഏജന്‍റാണ്. ഇതുണ്ടാക്കാനായി ഭക്ഷണപദാര്‍ത്ഥില്‍ ധാരാളമായി ചേര്‍ക്കുന്ന വസ്‌തുവാണ്  E171 (titanium dioxide nanoparticles).  ഇതാണ് കുടലിനെ ബാധിക്കുന്നതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ജേണല്‍ ഫ്രോഡയേഴ്സിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

900ല്‍ കൂടുതല്‍ ഭക്ഷണങ്ങളിലാണ് E171 ഉപയോഗിക്കുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. E171 അടങ്ങിയ ഭക്ഷണം കുടല്‍ രോഗങ്ങളെയും വന്‍കുടലിനെ ബാധിക്കുന്ന ക്യാന്‍സറിനെയും വിളിച്ചുവരുത്തുമെന്നും പഠനം പറഞ്ഞുവെയ്ക്കുന്നു.