Asianet News MalayalamAsianet News Malayalam

റെഡ്മി കെ 40 പ്രോ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു; ചാര്‍ജറില്ലാതെ.!

ഫോണിന്റെ റീട്ടെയില്‍ പാക്കേജിംഗിന്റെ ചോര്‍ന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വെബില്‍ പാറിക്കളിക്കുന്നത്. ഇതില്‍ പാക്കേജിംഗിന്റെ വലുപ്പം വെളിപ്പെടുത്തുന്നു, കൂടാതെ ബോക്‌സില്‍ ചാര്‍ജറില്ലെന്ന് സൂചന നല്‍കുന്നു.

Redmi K40 retail box leaks likely to launch without a charger
Author
New Delhi, First Published Jan 26, 2021, 11:23 AM IST

വോമി പുതിയ റെഡ്മി ഫ്‌ലാഗ്ഷിപ്പ് റെഡ്മി കെ 40 പ്രോ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. ഇതില്‍ ചാര്‍ജറില്ലെന്നാണ് ഇപ്പോള്‍ മുഴങ്ങി കേള്‍ക്കുന്ന കിംവദന്തി. അങ്ങനെ വന്നാല്‍ ഐ ഫോണിനും സാംസങ്ങിനും ശേഷം ചാര്‍ജറില്ലാതെ വിപണിയിലെത്തുന്ന ആദ്യ ഫോണായിരിക്കും ഷവോമിയുടെ റെഡ്മി കെ 40 പ്രോ. സ്‌നാപ്ഡ്രാഗണ്‍ 888 ടീഇ അവതരിപ്പിക്കുന്ന ഫോണില്‍ ചാര്‍ജര്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തയില്ലെങ്കിലും പുറത്തുവരുന്ന ബോക്‌സ് കെ40 പ്രോയുടെ തന്നെയാണെന്ന് കമ്പനിയുടെ ജനറല്‍ മാനേജര്‍ ലു വെയ്ബിംഗ് ഇതിനകം തന്നെ തന്റെ വെയ്‌ബോ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു.

ഫോണിന്റെ റീട്ടെയില്‍ പാക്കേജിംഗിന്റെ ചോര്‍ന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വെബില്‍ പാറിക്കളിക്കുന്നത്. ഇതില്‍ പാക്കേജിംഗിന്റെ വലുപ്പം വെളിപ്പെടുത്തുന്നു, കൂടാതെ ബോക്‌സില്‍ ചാര്‍ജറില്ലെന്ന് സൂചന നല്‍കുന്നു. റെഡ്മി കെ 40 സീരീസ് രണ്ട് പുതിയ ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു, അതിലൊന്ന് കെ 40 പ്രോയാണ്. കഴിഞ്ഞ വര്‍ഷം റെഡ്മി കെ 30 സീരീസിന്റെ പിന്‍ഗാമിയായ ഈ പുതിയ ഫോണ്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസറിനൊപ്പം എത്തും. 2020 ഡിസംബര്‍ അവസാനത്തോടെ ഷവോമിയില്‍ നിന്ന് ചിപ്‌സെറ്റിനൊപ്പം പുറത്തിറക്കുന്ന രണ്ടാമത്തെ ഫോണാണിത്. കമ്പനി നേരത്തെ എംഐ 11 അതിന്റെ ആദ്യത്തെ സ്‌നാപ്ഡ്രാഗണ്‍ 888 സോസി ഫോണായി പുറത്തിറക്കിയിരുന്നു.

എംഐ 11 പ്രീമിയം ഓഫറായി ലോഞ്ച് ചെയ്തപ്പോള്‍ റെഡ്മി കെ 40 മിതമായ നിരക്കില്‍ വിപണിയിലെത്തും. ഫെബ്രുവരിയില്‍ ഫോണിന്റെ ലോഞ്ച് ഇതിനകം സ്ഥിരീകരിച്ചു. റെഡ്മി കെ 40 പ്രോ അതിന്റെ മുകളില്‍ ഇടത് കോണിലുള്ള ഒരു പഞ്ച് ഹോളിനുള്ളില്‍ ഒരു സെല്‍ഫി ക്യാമറ കൊണ്ടുവരുന്നു. 3.7 മിമി വലുപ്പമുള്ള സ്ലിം പഞ്ച്‌ഹോള്‍ ഉള്ള ഒഎല്‍ഇഡി പാനലുമുണ്ട്. ഇതിന് 45000 എംഎഎച്ച് ബാറ്ററി പായ്ക്ക് ആണ് നല്‍കിയിരിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios