പുരുഷന്മാരുടെ നൃത്തമത്സരം, സൗന്ദര്യമത്സരം, വിവാഹിതകൾക്കും ഇഷ്ടപുരുഷനെ തെരഞ്ഞെടുക്കാം

First Published Mar 18, 2021, 11:55 AM IST

ചുണ്ടുകളിൽ ചായം തേക്കുകയും, കണ്ണെഴുതുകയും, മേക്കപ്പ് ഉപയോഗിക്കുകയും ചെയ്യുന്ന പുരുഷന്മാരുമുണ്ടോ? ഒരുങ്ങുക മാത്രമല്ല, സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്യുന്നു അവർ. അവരുടെ സൗന്ദര്യത്തെ വിലയിരുത്തി തീരുമാനിക്കുന്നതോ സ്ത്രീകളും. ഇത് മിസ് വേൾഡിനേക്കാൾ കടുത്ത മത്സരമാണ്. കാരണം അവർ മത്സരിക്കുന്നത് പുതിയ ഒരു ഭാര്യയെ സ്വന്തമാക്കാനാണ്. ഇതെല്ലാം എവിടെയാണ് നടക്കുന്നതാണെന്നല്ലേ? ആഫ്രിക്കയിലെ സഹേലിൽ താമസിക്കുന്ന വോഡാബെ ഗോത്രത്തിലാണ് ഈ കലാപരിപാടികൾ നടക്കുന്നത്. അവരുടെ വിശേഷങ്ങളറിയാം.