ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കപ്പെട്ട് പുത്തുമല

First Published 9, Aug 2019, 4:00 PM IST

വയനാട്ടിലെ പുത്തുമലയില്‍ ഇനി ബാക്കിയായി ഒന്നും തന്നെയില്ല. ഇടിഞ്ഞ് തൂര്‍ന്ന മലയോടൊപ്പം ഒഴുകിപോയത് എത്ര വീടുകളാണെന്നോ എത്ര മനുഷ്യരാണെന്നോ ഇതുവരെയായും എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല. ദുരന്ത മുഖത്ത് ഇപ്പോഴും എത്തിപ്പെടാന്‍ പോലും ശ്രമകരമാണ്. റോഡുകള്‍ തകര്‍ന്നതും പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടിയതും ദുരിതാശ്വാസ ശ്രമങ്ങളെ ദുഷ്ക്കരമാക്കുന്നു. ഒരു ക്ഷേത്രം, ഒരു മുസ്ലീം പള്ളി എന്നിവ കൂടാതെ ഏഴുപതോളം വീടുകളും മണ്ണിനടിയിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനടിയില്‍ എത്ര മനുഷ്യരുണ്ടെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. നാല്‍പ്പതോളം പേരില്‍ കുറയാതെ മണ്ണിനടിയിലുണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാണാം ഭൂമുഖത്ത് തുടച്ചു നീക്കപ്പെട്ട പുത്തുമല ഗ്രാമത്തെ.
 

loader