പ്രമേഹം അധികരിച്ചാല്‍ അത് ബാധിക്കുന്ന ആറ് അവയവങ്ങള്‍...
ഭക്ഷണത്തിലൂടെ നമ്മളിലെത്തുന്ന 'ഷുഗര്‍' (ഗ്ലൂക്കോസ്) ഊര്‍ജ്ജരൂപത്തിലേക്ക് മാറ്റാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്‍സുലന്‍. ശരീരത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനോ ഉപയോഗിക്കാനോ കഴിയാതിരിക്കുന്ന സാഹചര്യമാണ് പ്രമേഹം. ഇത് ശ്രദ്ധിക്കാതിരുന്നാല്‍ പല തരത്തിലാണ് നമ്മെ ബാധിക്കുക. അത്തരത്തില്‍ ബാധിക്കപ്പെടുന്ന ഏഴ് രീതികള്‍ അറിയാം...
പ്രമേഹം പഴകുമ്പോള്‍ അത് രക്തക്കുഴലുകളെ അപായപ്പെടുത്തും. ഇത് ക്രമേണ ഹൃദയത്തെ ആണ് ബാധിക്കുക. ഹൃദയാഘാതം അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പ്രമേഹം കാരണമാകുന്നത് ഇങ്ങനെയാണ്.
പ്രമേഹം ശ്രദ്ധിക്കാതെ ഏറെ നാള്‍ പോയാല്‍, അത് രക്തക്കുഴലുകളെ ബാധിക്കുമെന്ന് പറഞ്ഞുവല്ലോ. കണ്ണുകളിലേക്കുള്ള രക്തക്കുഴലുകളും ഈ അവസരത്തില്‍ പ്രശ്‌നത്തിലാകും. അങ്ങനെ കാഴ്ചാശക്തിയേയും പ്രമേഹം ബാധിക്കുന്നു.
സമാനമായ രീതിയില്‍ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളേയും പ്രമേഹം ബാധിച്ചാല്‍, അത് പക്ഷാഘാതത്തിന് കാരണമാകും. മരണമോ, അതല്ലെങ്കില്‍ എക്കാലത്തേക്കുമുള്ള സാരമായ ആരോഗ്യപ്രശ്‌നങ്ങളോ ആകാം പക്ഷാഘാതത്തിന്റെ ഫലം.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വൃക്കയ്ക്ക് അമിതമായ ജോലിഭാരം വരുന്നുണ്ട്. ഇത് ക്രമേണ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇത്തരത്തില്‍ പ്രമേഹമുള്ളവരില്‍ 'കിഡ്‌നി ഫെയിലിയര്‍' സംഭവിക്കാറുണ്ട്.
പ്രമേഹമുള്ളവരില്‍ ചര്‍മ്മ പ്രശ്‌നങ്ങളും കാണപ്പെടാറുണ്ട്. മുറിവുണ്ടായാല്‍ അത് ഉണങ്ങാന്‍ ബുദ്ധിമുട്ടായിരിക്കും എന്നതിനാല്‍ തന്നെ മുറിവുകള്‍ പതിവാകാനും, അതില്‍ അണുബാധകളുണ്ടാകാനുമെല്ലാം സാധ്യതകളേറെയാണ്.
പ്രമേഹം അധികരിക്കുമ്പോള്‍ കൈകാലുകളിലെയും മറ്റ് പല ഭാഗങ്ങളിലെയും നീഡികളെ അത് നശിപ്പിക്കും. 'ഡയബറ്റിക് ന്യറോപതി' എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.