മുഖത്തെ കറുത്തപാടുകൾ മാറാൻ തക്കാളി ഫേസ് പാക്കുകള്‍
തക്കാളി ഫേസ് പാക്കുകള്‍ ചര്‍മത്തിലെ കറുത്തപാടുകളും ചുളിവുകളും നീക്കം ചെയ്യുകയും മുഖക്കുരു തടയുന്നതിനും സഹായിക്കും. വിറ്റാമിൻ സി യുടെ മികച്ച ഉറവിടമാണ് തക്കാളി. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം, കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കാൻ വിറ്റാമിൻ സി സഹായിക്കും. വിറ്റാമിൻ സി ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താൻ സഹായിക്കും. മുഖസൗന്ദര്യത്തിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന തക്കാളി ഫേസ് പാക്കുകൾ പരിചയപ്പെടാം...
ഒരു ടീസ്പൂൺ തക്കാളി ജ്യൂസും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. കറുത്ത പാടുകളും മുഖക്കുരു വരാതിരിക്കാനും ഈ പാക്ക് സഹായിക്കും.
രണ്ട് ടേബിൾസ്പൂൺ തെെരും രണ്ട് ടേബിൾസ്പൂൺ തക്കാളി നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. തെെരിലെ ലാക്റ്റിക് ആസിഡ് വിഷവസ്തുക്കളെ നീക്കം ചെയ്യാനും സുഷിരങ്ങൾ വൃത്തിയാക്കാനും സഹായിക്കുന്നു.
ഒരു ടീസ്പൂൺ തക്കാളി ജ്യൂസും കറ്റാർവാഴ ജെല്ലും ചേർക്കുക. ശേഷം പാക്ക് മുഖത്തിടുക. ബ്ലാക്ക് ഹെഡ്സ് മാറാനും ചുളിവുകൾ കുറയ്ക്കാനും ഈ പാക്ക് ഗുണം ചെയ്യും.
തക്കാളിയും അവക്കാഡോ പേസ്റ്റും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ഇത് 15 മിനുട്ട് മുഖത്ത് പുരട്ടുക. വരണ്ട ചർമ്മം അകറ്റാൻ മികച്ചൊരു ഫേസ് പാക്കാണിത്.
ഒരു ടീസ്പൂൺ തക്കാളി ജ്യൂസ്, രണ്ട് ടേബിൾസ്പൂൺ കുക്കുമ്പർ പേസ്റ്റ്, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവ യോജിപ്പിച്ച് മുഖത്തിടുക . 15 മിനുട്ട് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. മുഖകാന്തിയ്ക്ക് ഏറ്റവും മികച്ചതാണ് ഈ പാക്ക്.