ഭർത്താവിന് ഭാര്യ മാസം തോറും 1000 രൂപ ജീവനാംശം നൽകാൻ കോടതി ഉത്തരവ്; സംഭവം ഉത്തർപ്രദേശിൽ
ഭര്‍ത്താവിന് ഭാര്യ ജീവനാംശം നല്‍കാന്‍ ഉത്തരവിട്ട് കുടുംബ കോടതിയുടെ വിധി. ഉത്തർ പ്രദേശിലാണ് സംഭവം. മാസം ആയിരം രൂപ വീതം പെന്‍ഷന്‍ തുകയില്‍ നിന്ന് ജീവനാംശം നല്‍കാനാണ് ഭാര്യയോടാണ് കോടതി ഉത്തരവിട്ടത്.
ഭര്‍ത്താവിന് ഭാര്യ ജീവനാംശം നല്‍കാന്‍ ഉത്തരവിട്ട് കുടുംബ കോടതിയുടെ വിധി. ഉത്തർ പ്രദേശിലാണ് സംഭവം. മാസം ആയിരം രൂപ വീതം പെന്‍ഷന്‍ തുകയില്‍ നിന്ന് ജീവനാംശം നല്‍കാനാണ് ഭാര്യയോടാണ് കോടതി ഉത്തരവിട്ടത്.
വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരിയാണ് ഭാര്യ. ഇവർക്ക് 12000 രൂപ മാസം പെൻഷനായി ലഭിക്കുന്നുണ്ട്. എന്നാൽ ഭർത്താവിന് ജീവിക്കാൻ വഴിയില്ലെന്നും കോടിതി നിരീക്ഷിച്ചു. മുസഫര്‍നഗറിലെ കുടുംബ കോടതിയാണ് ഭര്‍ത്താവ് നൽകിയ പരാതിയിൽ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്.
ഇരുവരും വര്‍ഷങ്ങളായി പിരിഞ്ഞു കഴിയുകയായിരുന്നു. ജീവനാംശം ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി, ഇയാൾക്ക് ജീവനോപാതിയില്ലെന്ന് കണ്ടെത്തി.
1955-ലെ ഹിന്ദു വിവാഹ നിയമം അനുസരിച്ച് 2013-ലാണ് ഭര്‍ത്താവ് കോടതിയില്‍ ഹർജി സമർപ്പിച്ചത്. ആക്ടിലെ സെക്ഷൻ 24 പ്രകാരമായിരുന്നു ബുധനാഴ്ചയാണ് ഭര്‍ത്താവിന് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചത്.
ഹിന്ദു വിവാഹ നിയമത്തിലെ 25-ാം വകുപ്പ് ശാശ്വതമായ ജീവനാംശം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഇത് ഭാര്യാ-ഭർത്താക്കന്മാർക്ക് ഒരുപോലെ തേടാനും സാധിക്കും.
സമാനമായ കേസിൽ കേരള ഹൈക്കോടതിയും ഇത്തരമൊരു നിരീക്ഷണം നടത്തിയിരുന്നതായി ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു. ഭർത്താവിന് ജീവനോപാധി ഇല്ലാതിരിക്കുകയും ഭാര്യക്ക് വരുമാനം ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ഹന്ദു വിവാഹ നിയമം സെക്ഷൻ 25 പ്രകാരം ജീവനാംശം തേടാമെന്നുമായിരുന്നു കോടതി നിരീക്ഷണം.
അതേസമയം തന്നെ വരുമാനം കണ്ടെത്താൻ കെൽപ്പുള്ള ഭർത്താവ് ഭാര്യയോട് ജീവനാംശം തേടുന്നത് സാധാരണമല്ലെന്നും കോടിതി നിരീക്ഷണത്തിൽ പറയുന്നു. ഭർത്താവിന് കേസ് നടത്താനുള്ള സാമ്പത്തിക ശേഷിയുണ്ടെന്നും അതുകൊണ്ടുതന്നെ ജീവിക്കാനുള്ള വരുമാനം കണ്ടെത്താൻ സാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഈ കേസിൽ ഭർത്താവിന്റെ ആവശ്യം കോടതി തള്ളിയത്.