കേരളം അടക്കം സംസ്ഥാനങ്ങളും സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

കൊച്ചി: കോർപ്പറേഷൻ സാനിട്ടറി മാലിന്യങ്ങൾ ശേഖരിക്കുന്നതിൽ അധിക ഫീസ് ഈടാക്കുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. രാജ്യത്തെ പല നഗരസഭകളും സാനിറ്ററി മാലിന്യം ശേഖരിക്കാൻ വിസമ്മതിക്കുന്നുവെന്നും ഇത് സ്ത്രീകൾ, കുട്ടികൾ, രോഗികൾ, പ്രായമായവർ എന്നിവരോടുള്ള വിവേചനമാണെന്നും ചൂണ്ടിക്കാണിച്ച് അഭിഭാഷക ഇന്ദു വർമ്മ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണക്കവേയാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. കേസിൽ വാദം കേട്ട ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് തൽസ്ഥിതി റിപ്പോർട്ട് തേടി. ആറ് ആഴ്ച്ചയ്ക്കം റിപ്പോർട്ട് നൽകണമെന്നാണ് നി‍ർദ്ദേശം. കേരളം അടക്കം സംസ്ഥാനങ്ങളും സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

YouTube video player