സുന്ദര്‍ലാല്‍ ബഹുഗുണ; പ്രകൃതിയെ അറിഞ്ഞ് ജീവിക്കാന്‍ പ്രേരിപ്പിച്ച ഗാന്ധിയന്‍
1927 ജനുവരി 9 ന് ഉത്തരാഖണ്ഡിലെ തെഹ്രിക്കടുത്തുള്ള മരോഡ ഗ്രാമത്തിലാണ് സുന്ദർലാൽ ബാഹുഗുന ജനിച്ചത്. 800 വർഷം മുമ്പ് ബംഗാളിൽ നിന്ന് തെഹ്രിയിലേക്ക് കുടിയേറിയവരാണ് തന്‍റെ കുടംബക്കാരെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. കൌമാരകാലത്ത് സ്വാതന്ത്ര സമര മുഖത്തുണ്ടായിരുന്ന സുന്ദര്‍ലാല്‍, 1960 കളില്‍ ഉത്തര്‍പ്രദേശിന്‍റെ (പിന്നീട് ഉത്തരാഖണ്ഡ്) വടക്ക് പടിഞ്ഞാന്‍ പ്രദേശത്തെ മലഞ്ചെരുവുകളില്‍ ഗാന്ധിയന്‍ ആശയങ്ങളിലൂന്നി തൊട്ടുകൂടായ്മയ്‌ക്കെതിരെ പോരാടി. പിന്നീട് അദ്ദേഹം മദ്യ വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി. പ്രസ്ഥാനത്തിലേക്ക് നിരവധി സ്ത്രീകള്‍ എത്തിചേര്‍ന്നു. ഈയൊരു സമയത്താണ് ഹിമാലയന്‍ മലനിരകളിലെ ഗ്രാമവാസികളെ വനവിഭവങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടഞ്ഞത്. ഗ്രാമീണരായ സ്ത്രീകളെ ഇത് ഏറെ പ്രശ്നത്തിലാക്കി. രാജ്യത്തെ എക്കാലത്തെയും ശക്തനായ ഒരു പരിസ്ഥിതിവാദിയുടെ രൂപീകരണത്തിന് ഈ സംഭവങ്ങള്‍ കാരണമായി. 94 -ാം വയസ്സില്‍ കൊവിഡ് ബാധിച്ച് മരിക്കുമ്പോള്‍ ഋഷികേശിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയിലായിരുന്നു അദ്ദേഹം.
ഗ്രാമീണരും മരം മുറിക്കാനെത്തുന്ന് തൊഴിലാളികളും തമ്മില്‍ നിരന്തരം സംഘര്‍ഷത്തില്‍ നിന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. സ്വന്തം ഗ്രാമത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വനപ്രദേശത്ത് നിന്ന് ഗ്രാമീണര്‍ക്ക് കാർഷികോപകരണ ശില്പശാലയ്‌ക്കായി പത്ത് ആഷ് മരങ്ങൾ വേണമെന്ന ആവശ്യം നിരസിച്ച ഉത്തര്‍പ്രദേശ് വനം വകുപ്പ് , അലഹബാദിലെ കായിക ഉൽപ്പന്ന നിർമാതാക്കളായ സൈമൺ കമ്പനിക്ക് ടെന്നീസ് റാക്കറ്റുകൾ നിർമ്മിക്കാൻ 300 മരങ്ങൾക്കായുള്ള കരാർ നൽകി. 1973 ഏപ്രിൽ 24 ന് ഈ മരങ്ങള്‍ മുറിക്കാനായി കമ്പനിയുടെ തൊഴിലാളികള്‍ എത്തുന്നിടത്ത് നിന്നാണ് ഉത്തരാഖണ്ഡിലെ ചിപ്കോ പ്രസ്ഥാനം ശക്തമായ സമരമുഖത്തേക്ക് കടക്കുന്നത്.
അന്ന് ഗൗരദേവിയുടെ നേതൃത്വത്തില്‍ റെനി ഗ്രാമത്തിലെ സ്ത്രീകള്‍ മരങ്ങളെ കെട്ടിപ്പിടിച്ച് അവ മുറിക്കുന്നത് തടഞ്ഞു. ഒടുവില്‍ മുറിച്ച മരങ്ങള്‍ ഉപേക്ഷിച്ച് മരം മുറിക്കാര്‍ പിന്‍വാങ്ങുന്നത് വരെ അവര്‍ അവിടെ നിലയുറപ്പിച്ചു. 1970 -ളുടെ ആദ്യ വര്‍ഷങ്ങളില്‍ ഉടലെടുത്ത ഗ്രാമീണരും വനം വകുപ്പും തമ്മിലുള്ള സംഘര്‍ഷം ഒടുവില്‍ അതിന്‍റെ മുര്‍ദ്ധന്യാവസ്ഥയിലെത്തിയതായിരുന്നു ഈ സംഭവം. ഇവിടെ നിന്നാണ്, ഗാന്ധിയന്‍ ആശയങ്ങളില്‍ പ്രധാനമായ അഹിംസയെ മുന്‍നിര്‍ത്തിയുള്ള ചിപ്കോ പ്രസ്ഥാനത്തിന്‍റെ ആവര്‍ഭാവവും.
"പരിസ്ഥിതി ശാസ്ത്രം സ്ഥിരമായ സമ്പദ്‌വ്യവസ്ഥ" എന്ന മുദ്രാവാക്യമുയര്‍ത്തി സുന്ദര്‍ലാല്‍ ബഹുഗുണ സമരത്തിന്‍റെ മുന്നില്‍ നിന്നു. ചിപ്പ്കോ പ്രസ്ഥാനം എന്ന ആശയം തന്‍റെ ഭാര്യയുടേതാണെന്ന് ഒരിക്കല്‍ സുന്ദര്‍ലാല്‍ തന്നെ പറയുകയുണ്ടായി. 1981 മുതൽ 1983 വരെ 4,700 കിലോമീറ്ററിലധികം കാല്‍നടയായി സഞ്ചരിച്ച് ഹിമാലയന്‍ മലനിരകള്‍ക്കിടെയിലെ ഗ്രാമ ഗ്രാമങ്ങള്‍ കയറിയിറങ്ങിയ സുന്ദര്‍ലാല്‍ ബഹുഗുണ ജനങ്ങളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തി. അദ്ദേഹത്തിന്‍റെ ഈ പ്രവര്‍ത്തി രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.
1990 കളില്‍ സുന്ദര്‍ലാല്‍ ബഹുഗുണ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തെഹ്രി അണക്കെട്ട് പണിയാനായി വീണ്ടും ഹിമാലയന്‍ പര്‍വ്വതനിരകള്‍ കയറിയതായിരുന്നു വിഷയം. "ഞങ്ങൾക്ക് അണക്കെട്ട് വേണ്ട. ഡാം പർവതത്തിന്റെ നാശമാണ്." എന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. പതിറ്റാണ്ടുകളായി തെഹ്രി അണക്കെട്ട് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നിലെ ചാലക ശക്തിയായിരുന്നു സുന്ദര്‍ലാല്‍ ബഹുഗുണ.
അദ്ദേഹം സമരത്തിനായി ഗാന്ധിയന്‍ സത്യാഗ്രഹ രീതികൾ ഉപയോഗിച്ചു. ദീര്‍ഘനാള്‍ ഭാഗീരഥിയുടെ തീരത്ത് നിരാഹാര സമരം നടത്തി. തുടര്‍ന്ന് സര്‍ക്കാരുമായി നീണ്ട കോടതി നടപടികള്‍. ഒടുവില്‍ കോടതിയില്‍ കേസ് നിലനില്‍ക്കെ കേന്ദ്ര സര്‍ക്കാര്‍ 2001 ൽ തെഹ്രി ഡാമിൽ പണി പുനരാരംഭിച്ചു. തുടർന്ന് 2001 ഏപ്രിൽ 20 ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. (മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനൊപ്പം.)
മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്നും പത്മ വിഭുഷൻ ബഹുമതി സ്വീകരിക്കുന്നു.
2004 ൽ അണക്കെട്ട് ജലസംഭരണി നിറഞ്ഞു തുടങ്ങി. ഒടുവില്‍ 2004 ജൂലൈ 31 ന് കോട്ടിയിലെ പുതിയ താമസസ്ഥലത്തേക്കും പിന്നീട് ഡെറാഡൂണിലേക്കും അദ്ദേഹം താമസം മാറ്റി. പ്രായാധിക്യത്തെ തുടര്‍ന്ന് ഏറെ നാള്‍ വീട്ടില്‍ തന്നെയായിരുന്നു സുന്ദര്‍ലാല്‍ ബഹുഗുണ. അദ്ദേഹത്തിന്‍റെ വിയോഗത്തോടെ, കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ ഇന്ത്യയില്‍ പരിസ്ഥിതിക്ക് വേണ്ടി വാദിക്കുകയും അതിനായി ആശയപ്രചാരണം നയിക്കുകയും ചെയ്ത ശക്തനായ ഒരു ഗാന്ധിയന്‍ പോരാളിയെയാണ് രാജ്യത്തിന് നഷ്ടപ്പെടുന്നത്. (മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനൊപ്പം. )
1981 ല്‍ ഇന്ത്യാ ഗവൺമെന്‍റ് പത്മശ്രീ അവാർഡ് സമ്മാനിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു. 1989 ല്‍ ഐഐടി റൂർക്കി ഡോക്ടർ ഓഫ് സോഷ്യൽ സയൻസസിന്‍റെ ഓണററി ബിരുദം നൽകി ആദരിച്ചു. 2009 ല്‍ പരിസ്ഥിതി സംരക്ഷണത്തിനായി ഇന്ത്യാ ഗവൺമെന്‍റ് പത്മ വിഭുഷൻ അവാർഡ് സമ്മാനിച്ചു. (മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ക്കൊപ്പം).
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona