വിഭജനത്തിന്‍റെ മതില്‍ തകര്‍ന്നിട്ട് മുപ്പത് വര്‍ഷം; കാണാം ആ ചരിത്രക്കാഴ്ചകള്‍

First Published 9, Nov 2019, 1:40 PM

മനുഷ്യനെ സംബന്ധിച്ച് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളെ നേരിടാനുള്ള എളുപ്പ വഴിയാണ് വിഭജിച്ച് ഭരിക്കുകയെന്നത്. ഇരുമ്പുമറയ്ക്കുള്ളില്‍ തളച്ച് ലോകത്തെ കമ്മ്യൂണിസം പഠിപ്പിക്കാനിറങ്ങിയ യുഎസ്എസ്ആര്‍ എന്ന സോവിയേറ്റ് റഷ്യയുടെ അനുഗ്രഹാശിരസുകളോടെ ഭരണം നടത്തുന്ന പൂര്‍വ്വ ജര്‍മ്മനി തങ്ങളുടെ കീരാത ഭരണത്തില്‍ നിന്നും പശ്ചിമ ജര്‍മ്മനിയിലേക്ക് രക്ഷപ്പെടുന്ന തങ്ങളുടെ ജനങ്ങളെ തടയാന്‍ കണ്ട ഏക മാര്‍ഗ്ഗം മതില്‍ പണിയുകയെന്നതായിരുന്നു. ജര്‍മ്മന്‍ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് അങ്ങനെ 1961 ല്‍  പ്രശ്നപരിഹാരം നടപ്പാക്കാന്‍ തീരുമാനിച്ചു. ബര്‍ലിന്‍ നഗരത്തെ അവര്‍ രണ്ടായി പകുത്തു. കിഴക്കൻ ബെർലിനും പടിഞ്ഞാറൻ ബെർലിനും അങ്ങനെ ഒരു മതിലിന് മറവില്‍ പരസ്പരം അകന്നു നിന്നു. 1961 മുതൽ 1989 വരെ ബര്‍ലിനെയും ജര്‍മ്മനിയെയും മതില്‍ രണ്ടായി വിഭജിച്ച് നിര്‍ത്തി. കാണാം ആ ചരിത്രക്കാഴ്ചക്കള്‍.

രണ്ടാം ലോക മഹായുദ്ധത്തിലെ തോല്‍വി ജര്‍മ്മനിയെ വിജയിച്ച രാജ്യങ്ങളുടെ നിയന്ത്രണത്തിലാക്കി. പശ്ചിമ ജര്‍മ്മനി അഥവാ ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനി യൂറോപ്യന്‍ നിയന്ത്രണത്തിലും പൂര്‍വ്വ ജര്‍മ്മനി അഥവാ ജര്‍മ്മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്, സോവിയറ്റ് നിയന്ത്രണത്തിലുമായി.

വ്യത്യസ്ത രാഷ്ട്രീയ ബോധമുള്ള രണ്ട് രാഷ്ട്രങ്ങളായി അങ്ങനെ ജര്‍മ്മനി രണ്ടാം ലോക മഹായുദ്ധത്തിന് പശ്ചാത്താപം ചെയ്തു. പക്ഷേ, പശ്ചിമ ജര്‍മ്മനി സമ്പല്‍സമൃദ്ധമായിരുന്നു. അതിനാല്‍ തന്നെ ജനങ്ങള്‍ ഒരു പരിധിവരെ സംതൃപ്തരുമായിരുന്നു. നേരെ വിപരീതമായിരുന്നു പൂര്‍വ്വ ജര്‍മ്മനി. ഭരണകൂടം ഭീകരതയും അസംതൃപ്തിയും മാത്രം.

സ്വാഭാവികമായും ആളുകള്‍ പശ്ചിമ ജര്‍മ്മനിയിലേക്ക് പാലായനം ആരംഭിച്ചു. ഇത് സോവിയറ്റ് യൂണിയനെയും അവരുടെ നിയന്ത്രിത ഭരണകൂടത്തെയും ചൊടിപ്പിച്ചു. ഇതിനായി പരിഹാരം കണ്ടെത്താനും ഏത് വിധേനയും പാലായനം തടയാനും പൂര്‍വ്വ ജര്‍മ്മനി തീരുമാനിച്ചു.

ഒന്നും രണ്ടുമല്ല 2,00,000 ലക്ഷത്തിലധികം പേരാണ് പൂര്‍വ്വ ജര്‍മ്മനിയില്‍ നിന്ന് പശ്ചിമ ജര്‍മ്മനിയിലേക്ക് സ്വസ്ഥമായൊരു ജീവിതം തേടി പോയത്. ഈ ഒഴുക്ക് തടയാന്‍ കണ്ട ഏക മാര്‍ഗ്ഗമായിരുന്നു മതില്‍ പണിയുകയെന്നത്.

റഷ്യന്‍ സഹായത്തോടെ മതില്‍ പണിയാരംഭിച്ചു. 1961 ഓഗസ്റ്റ് 13 ന്. 155 കിലോമീറ്റര്‍, 116 നിരീക്ഷണ ടവറുകള്‍. ഇരുപതിലേറെ ബങ്കറുകള്‍. എല്ലാം സോവിയറ്റ് സോഷ്യലിസ്റ്റ് രാജ്യമായ യുഎസ്എസ്ആര്‍ വക.

ഇനി കമ്മ്യൂണിസ്റ്റ് ഭീകരതയില്‍ നിന്ന് ആരെങ്കിലും പശ്ചിമ ജര്‍മ്മനിയിലേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ റഷ്യന്‍ വെടിയുണ്ടകള്‍ അവരെ വീഴ്ത്തിയിരിക്കും. വിശാലമായ ഈ പ്രദേശം പിന്നീട് "ഡെത്ത് സ്ട്രിപ്പ്" എന്നറിയപ്പെട്ടു.  ഇത് കടുത്ത മനുഷ്യാവകാശ പ്രശ്നമായി ഉയര്‍ന്നു.

അധികൃതർ ഔദ്യോഗികമായി ബെർലിൻ മതിലിനെ ആന്‍റി ഫാസിസ്റ്റ് പ്രൊട്ടക്ഷൻ റാംപാർട്ട് എന്നാണ് വിശേഷിപ്പിച്ചത്. പടിഞ്ഞാറൻ ബെർലിൻ നഗര സർക്കാർ ഇതിനെ "ലജ്ജയുടെ മതിൽ" എന്നും വിളിച്ചു. മേയർ വില്ലി ബ്രാന്‍റ് ഈ വാക്ക് സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണത്തെ പരാമർശിക്കാനായാണ് ഉപയോഗിച്ചത്.

ശീതയുദ്ധകാലത്ത് പടിഞ്ഞാറൻ യൂറോപ്പിനെയും കിഴക്കൻ യൂറോപ്പിനെയും വേര്‍തിരിക്കുന്ന "ഇരുമ്പ് തിരശ്ശീല" കൂടുതല്‍ ശക്തവും ഭീകരവുമായിരുന്നു.

മതിൽ സ്ഥാപിക്കുന്നതിന് മുമ്പ്, 3.5 ദശലക്ഷം കിഴക്കൻ ജർമ്മൻകാർ കുടിയേറ്റ നിയന്ത്രണങ്ങൾ മറികടന്ന് പശ്ചിമ ജര്‍മ്മനിയിലേക്ക് കുടിയേറി.

പലരും കിഴക്ക് ബെർലിനിൽ നിന്ന് പടിഞ്ഞാറൻ ബെർലിനിലെ അതിർത്തി വഴി. അവിടെ നിന്ന് അവർക്ക് പശ്ചിമ ജർമ്മനിയിലേക്കും മറ്റ് പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിലേക്കും കുടിയേറ്റം വ്യാപിച്ചു.

എന്നാല്‍,  1961 നും 1989 നും ഇടയിൽ ബര്‍ലിന്‍ വഴിയുള്ള ശക്തമായ കുടിയേറ്റം മതില്‍ തടഞ്ഞു. അതിനെ മറികടക്കാന്‍ ശ്രമിച്ചവരെ വെടിവെച്ച് വീഴ്ത്തി.

മതില്‍ പണിക്ക് ശേഷം ഏതാണ്ട് ഒരു ലക്ഷത്തിലധികം ആളുകൾ രക്ഷപ്പെടാൻ ശ്രമിച്ചു, അയ്യായിരത്തിലധികം ആളുകൾ മതിലിന് മുകളിലൂടെ രക്ഷപ്പെടുന്നതിൽ വിജയിച്ചു. ബെർലിനിലും പരിസരത്തുമായി 200 ന് മുകളില്‍ പേര്‍ വെടിയേറ്റ് മരിച്ചു വീണു.

1989-ൽ പോളണ്ടിലും ഹംഗറിയിലും നടന്ന വിപ്ലവങ്ങള്‍ കിഴക്കൻ ജർമ്മനിയിലും അനുരണനങ്ങള്‍ ഉണ്ടാക്കി.   ഇത് ഒടുവിൽ മതിലിന്‍റെ തകർച്ചയ്ക്ക് കാരണമായി.

1989 ഡിസംബർ 22 നാണ് ബെർലിൻ മതിലിലെ ബ്രാൻഡൻബർഗ് ഗേറ്റ് തുറന്നത്. 1990 ജൂൺ 13 ന് മതിൽ പൊളിച്ചുമാറ്റുകയും 1991 നവംബറിൽ മതില്‍ പൊളിക്കല്‍ പൂർത്തീകരിക്കുകയും ചെയ്തു. "ബെർലിൻ മതിലിന്‍റെ പതനം" ജർമ്മൻ പുനസംഘടനയ്ക്ക് വഴിയൊരുക്കി.

ഒടുവില്‍ ഇരുമ്പ് മറയ്ക്കുള്ളില്‍ സമത്വസുന്ദര സോഷ്യലിസ്റ്റ് രാജ്യം സ്വപ്നം കണ്ട യുഎസ്എസ്ആര്‍ തകര്‍ന്നു. 15 രാജ്യങ്ങളായി യുഎസ്എസ്ആര്‍ വിഭജിക്കപ്പെട്ടു.

ഇരുമ്പുമറയ്ക്കുള്ളിലെ കമ്മ്യൂണിസത്തിന്‍റെ തകര്‍ച്ച ജര്‍മ്മനിയില്‍ ജനകീയ മുന്നേറ്റമുണ്ടാക്കി. ഈ ജനകീയ മുന്നേറ്റത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ബര്‍ലിന്‍ മതിലിന് ശേഷിയുണ്ടായിരുന്നില്ല. ജര്‍മ്മനിയെ ബാധിച്ച വിഭജനത്തിന്‍റെ മതില്‍ തകര്‍ന്നു. ഇന്നേക്ക് മുപ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു മതില്‍ തകര്‍ത്തിട്ട്. കൃത്യമായി പറഞ്ഞാല്‍ 1989 നവംബര്‍ 9 ന്.

loader