ഒന്ന് വിവാഹം കഴിക്കൂ; വിവാഹ ചിലവ് 4.2ലക്ഷം തരാമെന്ന് ഈ നാട്ടിലെ സര്‍ക്കാര്‍.!

First Published 26, Sep 2020, 2:53 PM

ടോക്കിയോ: യുവാക്കളെ നിങ്ങള്‍ ഒന്ന് കല്ല്യാണം കഴിക്കൂ, ചിലവ് സര്‍ക്കാര്‍ നോക്കാം എന്ന് യുവാക്കളോട് അപേക്ഷിക്കുകയാണ് ജപ്പാനിലെ സർക്കാർ. ഇതിന്റെ ഭാഗമായി പുതിയതായി വിവാഹിതരാകുന്നവർക്ക് സാമ്പത്തിക പിന്തുണയും ഉറപ്പു വരുത്തുകയാണ് ഇവിടുത്തെ സര്‍ക്കാര്‍.

ജപ്പാൻ സർക്കാരാണ് രാജ്യത്തെ കുറഞ്ഞ ജനനനിരക്ക് മറികടക്കാൻ പുതിയതായി വിവാഹിതരാകുന്നവർക്ക് ഒരു സാമ്പത്തികനയം കൊണ്ടു വന്നിരിക്കുന്നത്. പുതിയതായി വിവാഹിതരാകുന്നവർക്ക് 4.2ലക്ഷം രൂപ ജപ്പാൻ സർക്കാർ നൽകും. അടുത്ത വര്‍ഷം ഏപ്രിൽ മുതലായിരിക്കും ഈ തീരുമാനം നടപ്പിലാകുക.

ജപ്പാൻ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിവാഹം കഴിക്കുന്നവർക്ക് സർക്കാരിന്‍റെ പണം ലഭിക്കണമെങ്കിൽ ചില മാർഗനിർദ്ദേശങ്ങൾ പാലിക്കണം.

വിവാഹിതരാകുന്നവർ 40 വയസിന് താഴെയുള്ളവർ ആയിരിക്കണം. അത് മാത്രമല്ല, ഇരുവരുടെയും മൊത്ത വരുമാനം 38 ലക്ഷം രൂപയ്ക്കും താഴെയായിരിക്കുകയും വേണം. ഈ വിഭാഗത്തിൽപ്പെട്ടവർക്ക് വിവാഹത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

35 വയസിൽ താഴെയുള്ളവർക്ക് നിയമം അൽപം വ്യത്യസ്തമാണ്. അവരുടെ വരുമാനം 33 ലക്ഷത്തിലും താഴെയാണെങ്കിൽ അവർക്ക് വിവാഹത്തിന് 2.1 ലക്ഷം രൂപയായിരിക്കും സർക്കാർ നൽകുക.

വാടക, നിക്ഷേപം, ഇളവുകൾ, സ്ഥലം മാറുന്ന ചെലവുകൾ എന്നിവയുൾപ്പെടെ വിവിധ ജീവിത ചെലവുകളാണ് പോളിസി തുകയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിവാഹത്തിനുള്ള തുക കണ്ടെത്താനുള്ള

പ്രയാസം കാരണം ജപ്പാനിലെ ആളുകൾ വൈകി വിവാഹം കഴിക്കുകയോ അവിവാഹിതരായി കഴിയുകയോ ആണ് ചെയ്യുന്നത്. ഇതിന് മാറ്റം വരുത്താനാണ് നവദമ്പതിമാർക്ക് സാമ്പത്തികസഹായം സർക്കാർ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് പോപുലേഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി റിസർച്ച് 2015ൽ നടത്തിയ സർവ്വേയിൽ 25 വയസിനും 34 വയസിനും ഇടയിൽ പ്രായമുള്ളവരിൽ 29.1 ശതമാനം യുവാക്കളും 17.8 ശതമാനം യുവതികളും വിവാഹത്തിന് പണം കണ്ടെത്താനുള്ള പ്രയാസം കൊണ്ട് അവിവാഹിതരായി തന്നെ തുടരുകയാണെന്ന് കണ്ടെത്തിയിരുന്നു.

രാജ്യത്തെ ജനനനിരക്കിൽ റെക്കോഡ് കുറവാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയതെന്നാണ് ക്യോഡോ ന്യൂസ് വ്യക്തമാക്കുന്നത്.

വൈകിയുള്ള വിവാഹവും ചിലർ അവിവാഹിതരായി തുടരുന്നതുമാണ് കുറഞ്ഞ ജനനനിരക്കിനുള്ള കാരണം. ഏതായാലും സർക്കാരിന്റെ പുതിയ നടപടി രാജ്യത്ത് ജനനനിരക്കിൽ വർദ്ധനവ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.

loader