ലോക്ക്ഡൗണില്‍ നാട് കീഴടക്കിയ കാട്ടാനക്കൂട്ടം കാട് കയറുന്നു, ചിത്രങ്ങള്‍
ഇടുക്കി: ലോക്ക് ഡൗണ്‍ നാളുകളില്‍ നാട്ടിലെത്തി വിലസിയിരുന്ന കാട്ടാനകള്‍ കാട്ടിലേക്ക് മടങ്ങുന്നു. ലോക്ക് ഡൗണില്‍ നഗരം വിജനമായപ്പോള്‍ നഗരം കൈയ്യടക്കി വിലസിയിരുന്ന പടയപ്പയും, ഹോസ്‌കൊമ്പനും, ഗണേശനും കുട്ടിക്കൊമ്പനുമെല്ലാം കാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. മടങ്ങാന്‍ കാരണമുണ്ട്. മഴപെയ്തു തുടങ്ങിയതോടെ കാട്ടിലെ ജലാശയങ്ങള്‍ നിറഞ്ഞു. പച്ചപ്പ് തിരിച്ചുവന്നു. നിറഞ്ഞു നില്‍ക്കുന്ന പുല്‍മേടുകളില്‍ ആര്‍ത്തിയോടെ പുല്ല് തിന്നുന്ന കാട്ടാനക്കൂട്ടം ഇതിന്റെ തെളിവാണ്. പിടിയാനക്കൊപ്പം നടക്കുന്ന കുട്ടിയാനയുമുണ്ട് ഈ കൂട്ടത്തില്‍. ഇടയ്ക്ക് വഴിയിലെ വാഹനങ്ങളുടെ ശബ്ദം അലോസരപ്പെടുത്തിയപ്പോള്‍ ചിന്നംവിളിച്ച് ഇവ നടന്നുനീങ്ങി. കാട്ടില്‍ ഭക്ഷണക്ഷാമം നേരിട്ടപ്പോള്‍ നാട്ടിലെത്തി കടകള്‍ ആക്രമിച്ച് ഭക്ഷണം തേടിയിരിന്ന കാട്ടാനക്കൂട്ടങ്ങളാണ് സ്വന്തം താവളങ്ങളിലേക്ക് മടങ്ങിയിരിക്കുന്നത്.
14

<p>മാട്ടുപ്പെട്ടി ജലാശയത്തിന് സമീപത്തെ ഷൂട്ടിംങ്ങ് പോയിന്റില്‍ കുട്ടിയാനക്കൊപ്പമെത്തിയ കാട്ടാനക്കൂട്ടം.</p>
മാട്ടുപ്പെട്ടി ജലാശയത്തിന് സമീപത്തെ ഷൂട്ടിംങ്ങ് പോയിന്റില്‍ കുട്ടിയാനക്കൊപ്പമെത്തിയ കാട്ടാനക്കൂട്ടം.
24

34

44

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos