ഭൗതികവാദം, വൈരുദ്ധ്യാത്മക ആചാര സംരക്ഷണം, പിന്നെ ചില ട്രോളുകളും
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം കണ്ടുവരുന്ന ചില പ്രത്യേകതകള്‍ കേരളത്തിലുണ്ട്. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പ് അടുത്താല്‍ സാധാരണ ജനങ്ങള്‍ നാഴികയ്ക്ക് നാല്പത് വട്ടമെങ്കിലും ഈ വാക്കുകള്‍ കേട്ടുകൊണ്ടിരിക്കും. ലാവ്ലിന്‍, സോളാര്‍ , സരിത എന്നിങ്ങനെയായാരുന്നു മുന്‍ തെരഞ്ഞെടുപ്പ് കാലത്ത് കേട്ടിരുന്നതെങ്കില്‍ ആ പദാവലിയിലേക്ക് ആചാരസംരക്ഷണം പോലെയുള്ള ചില വാക്കുകള്‍ കൂടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൂട്ടിചേര്‍ക്കപ്പെട്ടിട്ടുണ്ട്. എല്ലാ തെരഞ്ഞെടുപ്പിലും പുതിയ പുതിയ വാക്കുകള്‍ ഈയൊരു പട്ടികയിലേക്ക് കൂട്ടിചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കും. ഈ തെരഞ്ഞെടുപ്പ് കാലത്ത് അങ്ങനെയൊരു വാക്കാകാന്‍ സാധ്യത 'വൈരുദ്ധ്യാത്മക ഭൗതികവാദ'ത്തിനാകും. ഇത്തവണത്തെ തെരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകയുണ്ട്. ഇതുവരെ സരിതയെന്ന പേര് സോളാറിന് കൂടെയാണ് കേട്ടതെങ്കില്‍ ഇപ്പഴത് പിഎസ്സിയുടെ കൂടെയാണെന്ന് മാത്രം. പഴയ ചില വാക്കും പ്രയോഗങ്ങളുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തുണ്ട്. കാണാം ഭൗതികവാദവും വൈരുദ്ധ്യാത്മക ആചാര സംരക്ഷണവും. പിന്നെ ചില ട്രോളുകളും.
(കൂടുതല്‍ ട്രോളുകള്‍ കാണാന്‍ Read More- ല്‍ ക്ലിക്ക് ചെയ്യുക)