സമോസയുടെ അകത്ത് ഉരുളക്കിഴങ്ങിനൊപ്പമാണ് നിരവധി ഉറുമ്പുകൾ ചത്ത നിലയിലുള്ളത്. ഒന്നിലധികം പേർക്ക് ഉറുമ്പ് ഫില്ലിംഗുള്ള സമോസ ലഭിച്ചതോടെയാണ് സംഭവം വൈറലായത്.

ദില്ലി: കോളേജ് കാന്റീനിൽ നിന്ന് വാങ്ങിയ സമോസയ്ക്കുള്ളിൽ ചത്ത ഉറുമ്പുകൾ. ദില്ലി സർവ്വകലാശാലയിലെ ദ്യാൽ സിംഗ് കോളേജ് കാന്റീനിൽ നിന്ന് വാങ്ങിയ സമൂസയ്ക്കുള്ളിലാണ് ചത്ത ഉറുമ്പുകളെ കണ്ടെത്തിയതെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രങ്ങളും വീഡിയോകളും അവകാശപ്പെടുന്നത്. സമോസയുടെ അകത്ത് ഉരുളക്കിഴങ്ങിനൊപ്പമാണ് നിരവധി ഉറുമ്പുകൾ ചത്ത നിലയിലുള്ളത്. ഒന്നിലധികം പേർക്ക് ഉറുമ്പ് ഫില്ലിംഗുള്ള സമോസ ലഭിച്ചതോടെയാണ് സംഭവം വൈറലായത്.

ഏപ്രിൽ ആദ്യവാരത്തിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. കുറച്ച് കൂടി പ്രോട്ടീൻ അടങ്ങിയ ഭക്ഷണം നൽകിയ കാൻറീൻ ജീവനക്കാരെ കുറ്റം പറയരുതെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന ട്രോൾ പ്രതികരണങ്ങളിൽ ഏറെയും. ഉറുമ്പുകൾക്ക് ഭക്ഷണം നൽകാൻ മനസ് കാണിച്ച കാൻറീൻ നടത്തിപ്പുകാരെയും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലാണ് ട്രോളുന്നത്.

View post on Instagram

കഴിഞ്ഞ വർഷം ഒപി ജിൻഡാൽ ഗ്ലോബൽ സർവ്വകലാശാലയിൽ കാന്റീൻ ജീവനക്കാരൻ കാലുപയോഗിച്ച് ഉരുളക്കിഴങ്ങ് പൊടിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം