കൊവിഡിന്‍റെ രണ്ടാം തരംഗവും വാക്സിനിലെ ആരോഗ്യപരമായ മത്സരങ്ങളും; കാണാം ട്രോളുകള്‍

First Published Apr 27, 2021, 3:42 PM IST


ലോകത്തില്‍ ഭൂവിസ്തൃതിയുടെ കാര്യത്തില്‍ ഏഴാമതാണ് ഇന്ത്യ. എന്നാല്‍ ജനസംഖ്യയുടെ കാര്യത്തില്‍ ഭൂവിസ്തൃതിയില്‍ രണ്ടാമതുള്ള ചൈനയുമായി നമ്മള്‍ മത്സരത്തിലാണ്. അതുകൊണ്ട് തന്നെ കൊവിഡ് പോലൊരു മഹാമാരി പടര്‍ന്ന് പിടിക്കുമ്പോള്‍ അതിനെ നിയന്ത്രിച്ച് നിര്‍ത്തി രാജ്യത്തെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കുകയെന്നത് ഏറെ ശ്രമകരമായ ദൌത്യമാണ്. കൊവിഡ് രോഗാണുവിന്‍റെ ആദ്യ വ്യാപനത്തെ നമ്മള്‍ മറികടന്നു. എന്നാല്‍, അതിശക്തമായ രണ്ടാം വ്യാപനത്തില്‍ ഇന്ത്യ, വാക്സിനും ഓക്സിജനും ഐസിയു കിടക്കകള്‍ക്കും അടക്കം പല കാര്യത്തിലും അപര്യാപ്തത നേരിടുന്നു. സഹായ ഹസ്തങ്ങളുമായി ലോക രാജ്യങ്ങളെത്തി. എങ്കിലും നമ്മുടെ കഴിവ് കേട് എന്താണെന്നും  ഈ ദുരന്തത്തിന് കാരണമെന്തെന്നും നാം കണ്ടെത്തേണ്ടതുണ്ട്. അനേകം കാരണങ്ങള്‍ ഓരോരുത്തര്‍ക്കും കണ്ടെത്താന്‍ കഴിയും എന്നാല്‍ ഒത്തൊരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. കൂടുതല്‍ വ്യക്തമായ പദ്ധതികളാണ് ഇത്തരമൊരു മഹാമാരിയേ നേരിടാന്‍ ഒരു രാജ്യത്തിന് ആവശ്യം. മഹാമാരി പടര്‍ന്ന് പിടിക്കുമ്പോള്‍, എവിടെയാണ് നമ്മുക്ക് പിഴച്ചതെന്ന കാര്യത്തില്‍  ട്രോളന്മാരും അന്വേഷണത്തിലാണ്. കാണാം ട്രോളന്മാരുടെ ചില നിരീക്ഷണങ്ങള്‍.