എന്തുകൊണ്ട് മകളെ ഇവരുടെയൊക്കെ വേഷം ധരിപ്പിച്ച് ചിത്രങ്ങളെടുത്ത് പോസ്റ്റ് ചെയ്യുന്നു, അമ്മയുടെ മറുപടി

First Published Feb 17, 2021, 10:39 AM IST

ലോകത്തിന്റെ പല കോണുകളിലും കറുത്ത വർ​ഗക്കാരായ ആളുകൾ വിവേചനവും അതിക്രമവും നേരിടുന്നുണ്ട്. അമേരിക്കയിൽ അത് കുറച്ചുകൂടി പ്രകടമാണ്. ജോർജ് ഫ്ലോയിഡിന്റെ കൊലപാതകവും അതേ തുടർന്നുണ്ടായ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭവുമെല്ലാം നാം കണ്ടതാണ്. അമേരിക്കയുടെ ചരിത്രത്തിൽ എന്നാൽ എക്കാലവും പ്രചോദനമായിത്തീർന്ന കറുത്ത വർ​ഗക്കാരായ ആളുകൾ ഏറെയുണ്ട്. അവരെല്ലാം ചേർന്നു തന്നെയാണ് ആ രാജ്യത്തെ സൃഷ്ടിച്ചതും. വിവേചനങ്ങൾ കാലാകാലങ്ങളായി തുടരുന്ന ഒരു സമൂഹത്തിൽ ഒരു അമ്മയും അവരുടെ കുഞ്ഞുമകളും ചേർന്ന് നടത്തുന്ന ചെറുതെങ്കിലും പ്രാധാന്യമർഹിക്കുന്ന ഒരു ബോധവൽക്കരണ പ്രവർത്തനത്തെ കുറിച്ചാണിത്. ചിത്രങ്ങളും കാണാം.