Asianet News MalayalamAsianet News Malayalam

Diabetes : പ്രമേഹം ആർത്തവത്തെ ബാധിക്കുമോ? ഡോക്ടർ പറയുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ആർത്തവചക്രം ക്രമപ്പെടുത്തുന്നതിനും പ്രമേഹമുള്ള സ്ത്രീകൾ ആരോഗ്യകരമായ ഭക്ഷണക്രമം, പതിവ് വ്യായാമം എന്നിങ്ങനെയുള്ള ചില ജീവിതശൈലി മാറ്റങ്ങൾ വരുത്താൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

Can diabetes affect your menstrual cycle
Author
Trivandrum, First Published Dec 3, 2021, 7:58 PM IST

പ്രമേഹത്തിന് നമ്മുടെ ശരീരത്തിൽ വളരെയധികം മാറ്റങ്ങൾ വരുത്താൻ കഴിയും. ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകൾ ശ്രദ്ധിച്ചേക്കാവുന്ന മാറ്റങ്ങളിലൊന്ന് ക്രമരഹിതമായ ആർത്തവമാണ്. പ്രമേഹമുള്ള സ്ത്രീകൾക്ക് 'അനോവുലേഷൻ' (anovulation) എന്ന അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

(അണ്ഡോത്പാദനത്തിന്റെ അഭാവം ആണ് അനോവുലേഷൻ. ഇത് വന്ധ്യതയുടെ ഒരു സാധാരണ കാരണമാണ്. അനോവുലേഷൻ പലപ്പോഴും ഹോർമോണുകളുടെ അസന്തുലിതാവസ്ഥയുടെ ഫലമാണ്. ഇത് ഒരു സ്ത്രീക്ക് അണ്ഡോത്പാദനത്തിന് കാരണമാകുന്നു). 

'ഓരോ സ്ത്രീയ്ക്കും 25-35 ദിവസങ്ങൾക്കിടയിൽ ആർത്തവം വരുന്നു. പ്രമേഹമുള്ള സ്ത്രീകൾക്ക് ക്രമരഹിതവും കാലതാമസമുള്ളതുമായ ആർത്തവചക്രം ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രമേഹമുള്ള സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ഇത് അനോവുലേഷനിലേക്ക് നയിക്കുന്നു...'-  ഫോർട്ടിസ് ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാ​ഗം ഡോ. സുനിത വർമ്മ പറയുന്നു.

അനോവുലേഷൻ കാരണം പ്രമേഹമുള്ള സ്ത്രീകൾക്ക് വന്ധ്യത പ്രശ്നങ്ങൾ ഉണ്ടാകാം. വിളർച്ച, ക്ഷീണം  എന്നിവയ്ക്ക് മാത്രമല്ല, പിന്നീടുള്ള ജീവിതത്തിൽ ഗർഭാശയ അർബുദത്തിനും സാധ്യതയുള്ളതായി ഡോ. സുനിത പറഞ്ഞു. 

'അനോവുലേഷൻ' ഈസ്ട്രജന്റെ അളവിൽ വർദ്ധനവിന് കാരണമാകുന്നു. ഇത് ഗർഭാശയത്തിന്റെ ആവരണത്തെ (എൻഡോമെട്രിയം എന്ന് വിളിക്കുന്നു) പ്രൈമിംഗിന് കാരണമാകുന്ന ഒരു ഹോർമോണാണ്. അനോവുലേഷൻ കാരണം ഈസ്ട്രജന്റെ അളവ് വർദ്ധിക്കുന്നത് കട്ടിയുള്ള എൻഡോമെട്രിയത്തിലേക്ക് നയിച്ചേക്കാം. ഇത് ആർത്തവസമയത്ത്  രക്തസ്രാവത്തിലേക്ക് നയിച്ചേക്കാം. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുകയും വിളർച്ചയിലേക്ക് നയിക്കുകയും ക്ഷീണം ഉണ്ടാക്കുന്നതിനും കാരണമാകും. വർഷങ്ങളായി ഈസ്ട്രജന്റെ അളവ് തുടർച്ചയായി വർദ്ധിക്കുന്നത് പിന്നീട് ഗർഭാശയ ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഡോ. സുനിത വർമ്മ പറഞ്ഞു.

 

Can diabetes affect your menstrual cycle

 

പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസും (PCOD) ടൈപ്പ് 2 പ്രമേഹവും തമ്മിൽ ഒരു പ്രധാന ബന്ധമുണ്ട്. കൗമാരപ്രായത്തിലും മുതിർന്നവരുടെ തുടക്കത്തിലും പിസിഒഡി ഉള്ള സ്ത്രീകൾക്ക് ഹൈപ്പർഇൻസുലിനീമിയയോ രക്തത്തിലെ ഇൻസുലിൻ അളവ് വർദ്ധിക്കുന്നതോ ആണ്.

പിസിഒഡി ഉള്ള ഈ സ്ത്രീകൾക്ക് സാധാരണയായി നാൽപ്പതുകളിൽ ടൈപ്പ് 2 പ്രമേഹം ഉണ്ടാകുകയും ക്രമരഹിതമായ ആർത്തവം തുടരുകയും ചെയ്യുന്നുവെന്നും അവർ പറഞ്ഞു. ഈ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന്, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ആർത്തവചക്രം ക്രമപ്പെടുത്തുന്നതിനും പ്രമേഹമുള്ള സ്ത്രീകൾ ആരോഗ്യകരമായ ഭക്ഷണക്രമം, പതിവ് വ്യായാമം എന്നിങ്ങനെയുള്ള ചില ജീവിതശൈലി മാറ്റങ്ങൾ വരുത്താൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

ആർത്തവ ക്യത്യമല്ലാതെ വരിക, ആർത്തവ ദിവസങ്ങളിൽ രക്തം കട്ട പിടിച്ച് പോവുക തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ നിർബന്ധമായും ഒരു പരിശോധന നടത്തേണ്ടത് പ്രധാനമാണെന്നും അവർ പറയുന്നു. 

പ്രമേഹമുള്ളവരുടെ ശ്രദ്ധയ്ക്ക്; രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടത്...

Follow Us:
Download App:
  • android
  • ios