നിങ്ങള്‍ക്കോ നിങ്ങളുടെ കുഞ്ഞിനോ കേള്‍വിക്കുറവുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? കേള്‍വി പരിശോധിക്കാന്‍ ചെയ്യേണ്ടത് എന്തൊക്കെ? ഏതെല്ലാം പരിശോധനകള്‍ ഉണ്ട്? ഓഡിയോളജിസ്റ്റായ സലിമോന്‍ ജോസഫ് പറയുന്നത് നോക്കാം.

കേള്‍വിക്കുറവ് സംശിക്കുന്ന ഒരു വ്യക്തി കാണേണ്ട സ്പെഷ്യലിസ്റ്റാണ് ഓഡിയോളജിസ്റ്റ്.  ഓഡിയോളജിസ്റ്റ് അവരവരുടെ പ്രവൃത്തി പരിചയം അനുസരിച്ച് വ്യത്യസ്ഥ പ്രായത്തിലുള്ള വ്യക്തികളുടെ കേള്‍വി പരിശോധന ചെയ്യാനുളള കഴിവ് നേടിയവരാണ്. ഒന്‍പത് മാസം പ്രായമുളള കുട്ടികളുടെ കേള്‍വിക്കുറവ് കണ്ടുപിടിക്കുന്നത് AEP (Auditory evoked potential) ടൈപ്പ് ടെസ്റ്റുകളായ ABR (Auditory brainstem response) & ASSR (Auditory steady state response) ടൈപ്പ് ടെസ്റ്റുകളിലൂടെയാണ്. OAE (Auto aquestic emission) ടെസ്റ്റ് കോക്ലിയ പ്രവര്‍‌ത്തനം അറിയാനുള്ള ടെസ്റ്റാണ്. ഓഡിയോളജിസ്റ്റാണ് ഈ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പ്രാവീണ്യം നേടിയവര്‍. ഇതിലൂടെ നിങ്ങളുടെ കേള്‍വിക്കുറവ് കണ്ടെത്താന്‍ സാധിക്കും. 

9 മാസം മുതല്‍ ഏത് പ്രായക്കാര്‍ക്കും കേള്‍വി പരിശോധന നടത്തുന്നത് ഓഡിയോമീറ്റര്‍ എന്ന ഉപകരണത്തിന്‍റെ സഹായത്തിലാണ്. കേള്‍വി പരിശോധനയ്ക്ക് ആവശ്യം വേണ്ട പ്രധാന കാര്യം  റെക്കോര്‍ഡിങ് റൂമിന് സമാനമായ സൌഡ് ട്രീറ്റഡ് റൂം ആണ്. 25 ഡെസിബലിന് താഴെ മാത്രമേ ബാഗ്രൌഡ് ശബ്ദം ആ റൂമില്‍ ഉണ്ടാകാവൂ. കുട്ടികളിലെ കേള്‍വി ശക്തി ചെറുപ്പത്തില്‍ തന്നെ ഓഡിയോളജിസ്റ്റിന് കണ്ടെത്താന്‍ കഴിഞ്ഞാല്‍ അതിനുളള ശ്രവണസഹായികള്‍ പോലുളള പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിയും. 

കേള്‍ക്കാത്ത ഒരു കുട്ടിക്ക് ഭാഷ വികസിക്കുക ബുദ്ധിമുട്ടാണ്. കേള്‍ക്കുന്ന ശബ്ദങ്ങള്‍ കുട്ടികള്‍ പലപ്രാവിശ്യം കേള്‍ക്കുകയും അവ അവര്‍ ആവര്‍ത്തിച്ച് പറയാന്‍ ശ്രമിക്കുന്നതിലൂടെയാണ് സംസാരം വികസിക്കുകയുളളൂ.  

ഓഡിയോമീറ്റര്‍ ഉപയോഗിച്ചുള്ള കേള്‍വി പരിശോധനയില്‍ പ്രധാനമായും രണ്ടുതരം ടെസ്റ്റുകളാണ് ഓഡിയോളജിസ്റ്റ് ചെയ്യുന്നത്. Air conduction ടെസ്റ്റും bone conduction ടെസ്റ്റും.  ഈ ടെസ്റ്റുകളില്‍ നിന്ന് ഓഡിയോളജിസ്റ്റാണ് വ്യക്തമായി കേള്‍വിക്കുറവ് കണ്ടെത്താന്‍ കഴിയും. 

കേള്‍വിക്കുറവ് പ്രധാനമായും മൂന്ന് തരത്തിലാണ്... 

1. Sensorineural hearing loss (permanent hearing loss)

2. conductive hearing loss (temporary hearing loss)

3. Mixed hearing loss (permanent loss and problem in the middle ear)

കേള്‍വിയുടെ കാരണം അനുസരിച്ച് പരിഹാരം അല്ലെങ്കില്‍ നിര്‍ദ്ദേശിക്കും. permanent hearing lossന് ശ്രവണസഹായി ആണ് പരിഹാരം. conductive hearing lossന് മരുന്ന് കൊണ്ടോ സര്‍ജറി കൊണ്ടോ പരിഹരിക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കാം. Mixed hearing loss നും  മരുന്ന് കൊണ്ടോ സര്‍ജറി കൊണ്ടോ പരിഹരിക്കാന്‍ കഴിയും.