കാത്സ്യത്തിന്റെ കുറവ് ആദ്യം ബാധിക്കുന്നത് എല്ലുകളെയും പല്ലുകളെയുമാണ്. മനുഷ്യശരീരത്തിലെ കാത്സ്യത്തിന്റെ 99 ശതമാനവും എല്ലുകള്‍ക്കും പല്ലുകള്‍ക്കും വേണ്ടിയുള്ളതാണ്. ശരീരത്തില്‍ കാത്സ്യത്തിന്റെ കുറവ് പല രോഗങ്ങള്‍ക്കും കാരണമാകും. മൂന്ന് വിഭാഗത്തിലുള്ളവരിലാണ് കാത്സ്യം കുറയുന്നതായി കാണുന്നത്.

 സ്ത്രീകള്‍-ആര്‍ത്തവ വിരാമം വന്നവര്‍, ആര്‍ത്തവം കൃത്യമായി സംഭവിക്കാത്തവര്‍, അസ്ഥിസാന്ദ്രത കുറയല്‍, ഭക്ഷണം കഴിക്കുന്നതിലുള്ള അപാകങ്ങള്‍ എന്നിവ ചേരുന്ന അവസ്ഥ ഉള്ളവർ. ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ കാത്സ്യം കൂടിയേ തീരൂ. കാത്സ്യത്തിന്റെ കുറവ് നിങ്ങളുടെ നിങ്ങളുടെ ഹൃദയസ്പന്ദന നിരക്ക് സാധാരണയില്‍ നിന്നും കൂടാന്‍ കാരണമാകുന്നു. കാത്സ്യം ഹൃദയത്തില്‍നിന്നും രക്തം ശരിയായി പമ്പുചെയ്യാന്‍ സഹായിക്കുന്നു. 

ശരീരത്തിലെ കാത്സ്യം കൂടുതലും വലിച്ചെടുക്കുന്നത് എല്ലുകളാണ്. ശരീരത്തിലെ മറ്റുഭാഗങ്ങള്‍ക്ക് കാത്സ്യം ലഭിക്കുന്നതിന്റെ അളവ് കുറയുന്നു. ഇത് സന്ധികളില്‍ വേദനയുണ്ടാക്കാന്‍ കാരണമാകുന്നു, നഖം പൊട്ടുന്നതും കാത്സ്യത്തിന്റെ കുറവുമൂലമാണ്. നഖത്തില്‍ വെളുത്തപാടുകളും ഉണ്ടാകാറുണ്ട്. അതും കാത്സ്യത്തിന്റെ കുറവ് കൊണ്ടാണ്.

പാലില്‍ നിന്നും മറ്റ് പാല്‍ ഉല്‍പന്നങ്ങളില്‍ നിന്നുമാണ് കാത്സ്യം പ്രധാനമായും ലഭിക്കുന്നത്. മുതിര്‍ന്ന ഒരാള്‍ക്ക് 600 മില്ലി ഗ്രാം കാത്സ്യം ആവശ്യമാണെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദേശിച്ചിരിക്കുന്നത്. ഒരു ദിവസം ഒരാള്‍ക്ക് ലഭിക്കുന്ന കാത്സ്യത്തിൽ ഏകദേശം 300 മുതല്‍ 600 മില്ലിഗ്രാം വരെ മാത്രമേ ശരീരം ഉള്‍ക്കൊള്ളുന്നുള്ളൂ എന്നതാണ് വസ്തുത. 

അങ്ങനെയാകുമ്പോള്‍ ഏകദേശം ഒരു ദിവസം 400 മുതല്‍ 500 മില്ലിഗ്രാം വരെ കാത്സ്യത്തിന്റെ കുറവുണ്ടാകുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇങ്ങനെ കാത്സ്യത്തിന്റെ അളവ് കുറയുന്നത് പതിവാകുമ്പോള്‍ അത് ശരീരത്തിലെ അസ്ഥികളെ ബലഹീനമാക്കാനും അസ്ഥിക്ഷയമുണ്ടാക്കാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.