Asianet News MalayalamAsianet News Malayalam

പോൺ ഫിലിമുകൾക്ക് അടിമയായ പതിനാറുകാരി ഗർഭിണി; പതിമൂന്നുകാരനായ സഹോദരനെ ജുവനൈൽ ഹോമിലയച്ച് പൊലീസ്

ഡിഎൻഎ ടെസ്റ്റ് നടത്തി പെൺകുട്ടി പറയുന്നതിൽ വാസ്തവമുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. 

16 year old porn addict girl pregnant 13 year old brother sent to juvenile home
Author
Mumbai, First Published Aug 31, 2021, 11:57 AM IST

മുംബൈ : പോൺ ഫിലിമുകൾക്ക് അടിപ്പെട്ട പതിനാറുകാരി  ഗർഭിണിയായ കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിത്തിരിവുമായി മുംബൈ പൊലീസ്.  ഗർഭത്തിന് ഉത്തരവാദി എന്ന് കണ്ടെത്തി പെൺകുട്ടിയുടെ പതിമൂന്നു വയസ്സുള്ള സഹോദരനെ, ബലാത്സംഗ കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തി ആകാത്തതുകൊണ്ട് പ്രതിയെ ദുർഗുണ പരിഹാര പാഠശാലയിലേക്കാണ് തല്ക്കാലം പറഞ്ഞയച്ചിട്ടുള്ളത്. 

പ്രായപൂർത്തി ആകാത്ത ഈ പെൺകുട്ടി ആശുപത്രിയിൽ അഞ്ചുമാസം ഗർഭിണിയായി എത്തുന്നതോടെയാണ് പൊലീസിൽ പരാതി ചെല്ലുന്നത്.  ആശുപത്രി അധികൃതരാണ് വിവരം പൊലീസിൽ അറിയിക്കുന്നത്. കേസ് പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ, പെൺകുട്ടി ഗർഭത്തിനു കാരണക്കാരനായ ചൂണ്ടിക്കാണിച്ചത് പതിമൂന്നു വയസ്സുള്ള സ്വന്തം അനുജനെയാണ്. 

താൻ മൊബൈൽ ഫോണിലൂടെ പോൺ സിനിമകൾ കണ്ടുകൊണ്ട് അതിനു അടിമയായിരുന്നു എന്നും, ഒരേ കിടക്കയിൽ കിടന്നുറങ്ങിയിരുന്ന അനിയനെയും താൻ നിർബന്ധിച്ച് ഈ അശ്‌ളീല ചിത്രങ്ങൾ കാണിക്കുമായിരുന്നു എന്നും, അവന്റെ ഇച്ഛയ്ക്ക് വിരുദ്ധമായി സെക്സിൽ ഏർപ്പെടാൻ നിർബന്ധിച്ചത് താനാണ് എന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. ഇരുവരും തമ്മിൽ പോൺ ഫിലിം കണ്ടുകൊണ്ട് നിരവധി തവണ സെക്സിൽ ഏർപ്പെട്ടു എന്നും, അതിലൂടെയാണ് പെൺകുട്ടി ഗർഭിണിയായത് എന്നും പൊലീസ് പറയുന്നു. പെൺകുട്ടി നൽകിയ മൊഴിക്ക് സമാനമായ കാര്യങ്ങൾ തന്നെയാണ് പതിമൂന്നുകാരനായ സഹോദരനും പൊലീസിനോട് വെളിപ്പെടുത്തിയത്. തനിക്ക് സഹോദരിയുമായി ബന്ധപ്പെടാൻ വിമുഖതയുണ്ടായിരുന്നു എന്നും, അങ്ങനെ ചെയ്തില്ലെങ്കിൽ അച്ഛനമ്മമാർക്ക് മുന്നിൽ വെച്ച് അപമാനിക്കുമെന്നും, മർദ്ദിക്കുമെന്നും ഒക്കെ സഹോദരി ഭീഷണിപ്പെടുത്തിയതാണ് അതിനു സമ്മതം മൂളാൻ തന്നെ പ്രേരിപ്പിച്ചത് എന്നും ആൺകുട്ടി പൊലീസിനോട് പറഞ്ഞതായി മറാത്തി പത്രം ലോക്മത് റിപ്പോർട്ട് ചെയ്തു. 

എന്തായാലും പോക്സോ പ്രകാരം കേസെടുത്ത പൊലീസ് ആൺകുട്ടിയെ തല്ക്കാലം ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. ഡിഎൻഎ ടെസ്റ്റ് നടത്തി പെൺകുട്ടി പറയുന്നതിൽ വാസ്തവമുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios