ദില്ലി: പുരി രഥയാത്ര അനുവദിക്കണം എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. പൊതു ജനപങ്കാളിത്വം ഇല്ലാതെ രഥയാത്ര അനുവദിക്കണം എന്ന് കേന്ദ്ര സർക്കാരും ഒറീസ സർക്കാരും സുപ്രീം കോടതിയിൽ അറിയിച്ചു. ആവശ്യം ചീഫ് ജസ്റ്റിസും ആയി ചർച്ച ചെയ്ത് ശേഷം മറുപടി ഉടൻ അറിയിക്കാം എന്ന് ജസ്റ്റിസ് അരുൺ മിശ്ര അറിയിച്ചു. നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന ആചാരം തടസ്സപ്പെടുത്തരുതെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.