Asianet News MalayalamAsianet News Malayalam

കോഴിക്കോട്ട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, ഒരു മരണം, നിരവധിപ്പേര്‍ക്ക് പരിക്ക് 

 ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

one dies in Tourist bus accident in kozhikode
Author
First Published Apr 27, 2024, 7:23 AM IST | Last Updated Apr 27, 2024, 10:15 AM IST

കോഴിക്കോട് : മണ്ണൂരിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം. തിരുവനന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോകുന്ന ബസാണ് പുലർച്ച രണ്ടരയോടെ മറിഞ്ഞത്. ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന കൊല്ലം ആലങ്ങോട് സ്വദേശി അമലാണ് മരിച്ചത്. വാഹനത്തിനടിയിൽ പെട്ടുപോയ ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഇറക്കത്തിൽ ബസിന് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതെന്നാണ് നിഗമനം. ഇരുപതോളം പേർക്കാണ് പരിക്കേണ്ടത്. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

വാഹാനാപകടത്തില്‍ ഒരു മരണം; പരുക്കേറ്റവരെ സഹായിച്ചത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും സംഘവും

 


 

Latest Videos
Follow Us:
Download App:
  • android
  • ios