Asianet News MalayalamAsianet News Malayalam

മാസ്കില്ലാതെ യാത്ര ചെയ്താൽ 500 രൂപ പിഴ; തുപ്പിയാൽ 100; നോയിഡ മെട്രോ സർവ്വീസ് തിങ്കളാഴ്ച മുതല്‍

സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങി കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിച്ച് വേണം യാത്ര ചെയ്യേണ്ടതെന്നും എൻഎംആർസി അധികൃതർ വ്യക്തമാക്കി.

fine for travelling without mask in metro train
Author
Noida, First Published Sep 6, 2020, 12:15 PM IST

നോയി‍ഡ: മാസ്കില്ലാതെ മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് പിഴയീടാക്കുമെന്ന് നോയിഡ മെട്രോ സർവ്വീസ് അധികൃതർ. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച മുതലാണ് മെട്രോ റെയിൽ സർവ്വീസ് ആരംഭിക്കുന്നത്. മാസ്ക് ധരിക്കാതിരുന്നാൽ മാത്രമല്ല, മെട്രോ റെയിൽ കെട്ടിടത്തിന് ഉള്ളിൽ എവിടെയെങ്കിലും തുപ്പുന്നത് ശ്രദ്ധയിൽ പെട്ടാൽ 100 രൂപ പിഴയടക്കേണ്ടി വരും. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങി കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിച്ച് വേണം യാത്ര ചെയ്യേണ്ടതെന്നും എൻഎംആർസി അധികൃതർ വ്യക്തമാക്കി.

മെട്രോ സ്റ്റേഷൻ, ട്രെയിൻ, മെട്രോ പരിസരം എന്നിവിടങ്ങളിൽ തുപ്പുന്നത് ശ്രദ്ധയിൽ പെട്ടാൽ ആദ്യതവണ 100 രൂപയും പിന്നീട് ആവർത്തിച്ചാൽ 500 രൂപ പിഴയുമാണ്  ഈടാക്കുക. മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നതോ മെട്രോ പരിസരത്തോ കണ്ടാൽ 500 രൂപയാണ് പിഴ. എൻഎംആർസി പ്രസ്താവനയിൽ വ്യക്തമാക്കി. ഈ നിയമങ്ങൾ യാത്രക്കാർ കർശനമായി പാലിക്കണം. എല്ലാ സംവിധാനങ്ങളും കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ സർവ്വീസ് ആരംഭിക്കുകയുള്ളൂ എന്നും അധികൃതർ പഞ്ഞു. 

Follow Us:
Download App:
  • android
  • ios