ദില്ലി : കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ജയിപ്പിച്ചത് മലയാളികൾ കാണിച്ച അബദ്ധമാണെന്ന് രാമചന്ദ്ര ഗുഹ. കോഴിക്കോട് നടക്കുന്ന കേരള ലിറ്റററി ഫെസ്റ്റിവലിൽ സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്.

"രാഹുൽ ഗാന്ധിയെ വിജയിപ്പിച്ചത് മലയാളികൾ കാണിച്ച അബദ്ധമാണ്. നെഹ്റു കുടുബത്തിലെ ചെറുമകനെയല്ല ഇന്ത്യയ്ക്ക് ആവശ്യം. രാഹുൽ എതിരാളിയായെത്തുന്നത് മോദിക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു," എന്നും അദ്ദേഹം പറഞ്ഞു.