ദില്ലി: നീറ്റ് പ്രവേശന പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾക്ക് പരീക്ഷ എഴുതാൻ വീണ്ടും അവസരം. അവസരം കിട്ടാത്തവര്‍ക്ക് വീണ്ടും പരീക്ഷ എഴുതാൻ സുപ്രീം കോടതി അനുമതി നൽകി.  കൊവിഡ് കാരണമോ, കണ്ടെയ്ൻമെന്‍റ് സോണിൽ പെട്ട് പോയത് മൂലമോ പരീക്ഷ എവുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകാനാണ് തീരുമാനം. . ഒക്ടോബർ 14ന് പരീക്ഷ നടത്തും  . ഒക്ടോബർ 16ന് ഫല പ്രഖ്യാപനം നടത്തണമെന്നുമുള്ള ആവശ്യത്തിനുമാണ് സുപ്രീംകോടതിയുടെ അനുമതി.  കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്തയാണ് കോടതിൽ ഹാജരായത്. കേന്ദ്ര നിർദ്ദേശം കോടതി അംഗീകരിക്കുകയായിരുന്നു