പനാജി: ഏക സിവിൽ കോഡിനെ പ്രകീർത്തിച്ച് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. ഗോവയിൽ ഏക  സിവിൽ കോഡ് എങ്ങനെ നടപ്പാക്കുന്നുവെന്ന് ബുദ്ധിജീവികൾ പരിശോധിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിവാഹം, പിന്തുടർച്ചാവകാശം എന്നിവയിൽ മതവ്യത്യാസമില്ലാതെ ഏക തീരുമാനമാണ് ഗോവയിലേതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഗോവയിൽ എല്ലാവർക്കും ഏക സിവിൽ നിയമമാണ് നിലനിൽക്കുന്നത്. ഗോവയിൽ പുതിയ ഹൈക്കോടതി കെട്ടിടം ഉദ്ഘാടനം ചെയ്യവെ സംസാരിക്കുകയായിരുന്നു അദ്ദേഹം.