ലക്നൗ: ഉത്തര്‍പ്രദേശില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഗ്രാമ, നഗര, വാണിജ്യ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പുതുക്കിയ വൈദ്യുതി നിരക്ക് ബാധകമാണെന്ന് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു.

ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്ക് 12 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനമാണ് നിരക്ക് വര്‍ധന.

ഗ്രാമങ്ങളില്‍ സ്ഥിര നിരക്ക് 400ല്‍ നിന്ന് 500 ആക്കിയിട്ടുമുണ്ട്. രണ്ട് വര്‍ഷം മുമ്പും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. അന്ന് 12.73 ശതമാനമാണ് കൂട്ടിയത്.