ടോംഗ: ഏറെ പ്രതീക്ഷകളോടെ 2021 നെ വരവേറ്റ് ലോകം. പസഫിക്ക് സമുദ്രത്തിലെ ടോംഹ, സമോബ, കിരിബാത്തി എന്നീ ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. ഇന്ത്യൻ സമയം മൂന്നരയോടെയാണ് ഈ ദ്വീപുകൾ 2020നോട് വിട പറഞ്ഞത്. ന്യൂസിലാൻഡിലും, ഓസ്ട്രേലിയിലും പുതുവർഷമെത്തി. സാധാരണ എറ്റവും നിറമേറിയ ആഘോഷങ്ങൾ നടക്കുന്ന ഓസ്ട്രേലിയലിലടക്കം കടുത്ത നിയന്ത്രണങ്ങളോടെയാണ് പുതുവർഷ ആഘോഷം. 

ആൾക്കുട്ടങ്ങളും രാവേറെ നീളുന്ന പാർട്ടികൾക്കുമെല്ലാ നിയന്ത്രണമുണ്ടെങ്കിലും  പതിവ് പോലെ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗത്തോടെയാണ് ലോകം 2021നെ വരവേൽക്കുന്നത്.

കൊവിഡ് വാക്സിൻ തരുന്ന പ്രതീക്ഷയിൽ അടച്ചുപൂട്ടലുകളിൽ നിന്ന് സ്വതന്ത്രമാകുന്ന വർഷമായിരിക്കും 2021 എന്ന പ്രതീക്ഷയിലാണ് ലോകം.