IPL 2021: പഞ്ചാബ് കിംഗ്സ്-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം-Live Updates

IPL 2021:Punjab Kings vs Rajasthan Royals LIVE Updates

ദുബായ്: ഐപിഎല്‍ ആദ്യ ഘട്ടത്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയിട്ടും രാജസ്ഥാന് ജയം നേടാനായിരുന്നില്ല. വമ്പന്‍ സ്കോര്‍ പിറന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കെ എല്‍ രാഹുലിന്‍റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തപ്പോള്‍ സഞ്ജു(119) സെഞ്ചുറി നേടിയിട്ടും രാജസ്ഥാന്‍ നാലു റണ്‍സിന് തോറ്റിരുന്നു.

9:30 PM IST

അവിശ്വസനീയം കാര്‍ത്തിക് ത്യാഗി, അവിശ്വസനീയം രാജസ്ഥാന്‍; വീണ്ടും പടിക്കല്‍ കലമുടച്ച് പഞ്ചാബ്

ദുബായ്: ഐപിഎല്ലില്‍ (IPL 2021)  അവസാന ഓവറില്‍ ജയത്തിലേക്ക് നാലു റണ്‍സ് മാത്രം മതിയായിരുന്ന പഞ്ചാബ് കിംഗ്സിനെ എറിഞ്ഞുവീഴ്ത്തി കാര്‍ത്തിക് ത്യാഗി രാജസ്ഥാന് സമ്മാനിച്ചത് അവിശ്വസനീയ വിജയം. തകര്‍പ്പന്‍ അടികളുമായി ക്രീസിലുണ്ടായിരുന്ന ഏയ്ഡന്‍ മാര്‍ക്രത്തെ കാഴ്ചക്കാരനാക്കി നിക്കോളാസ് പുരാനെയും ദീപക് ഹൂഡയെയും വീഴ്ത്തി അവസാന ഓവറില്‍ ഒറു റണ്‍സ് മാത്രം വഴങ്ങിയാണ് രാജസ്ഥാന്‍ അവിശ്വസനീയ ജയം പിടിച്ചെടുത്തത്.  

എട്ടു വിക്കറ്റ് ശേഷിക്കെ പഞ്ചാബിന് ജയത്തിലേക്ക് നാലു റണ്‍സ് മാത്രമായിരുന്നു കാര്‍ത്തിക് ത്യാഗി എറിഞ്ഞ അവാസന ഓവറില്‍ വേണ്ടിയിരുന്നത്. തകര്‍പ്പനടികളുമായി ക്രീസിലുണ്ടായിരുന്നത് ഏയ്ഡന്‍ മാര്‍ക്രവും നിക്കോളാസ് പുരാനും. ആദ്യ പന്തില്‍ ത്യാഗി റണ്‍സ് വിട്ടുകൊടുത്തില്ല. രണ്ടാം പന്തില്‍ മാക്രം സിംഗിളെടുത്തു. മൂന്നാം പന്തില്‍ നിക്കോളാസ് പുരാനെ സഞ്ജുവിന്‍റെ കൈകകളിലെത്തിച്ച് ത്യാഗി പഞ്ചാബിനെ ഞെട്ടിച്ചു. ഓഫ് സ്റ്റംപിന് പുറത്ത് പോയ നാലാം പന്തില്‍ ദീപക് ഹൂഡക്ക് റണ്ണൊന്നും നേടാനായില്ല. അഞ്ചാം പന്തില്‍ ദീപക് ഹൂഡയെയും സഞ്ജുവിന്‍റെ കൈകളിലെത്തിച്ച് ത്യാഗിയുടെ ഇരട്ട പ്രഹരം. അവസാന പന്തില്‍ മൂന്ന് റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിന് റണ്ണൊന്നും നേടാനായില്ല. തോല്‍വിയുടെ വക്കത്തു നിന്ന് രാജസ്ഥാന്‍ അവിശ്വസനീയമായി ജയിച്ചു കയറി.

10:52 PM IST

ഐപിഎല്‍: അര്‍ധസെഞ്ചുറിക്ക് അരികെ രാഹുല്‍ വീണു, തകര്‍ത്തടിച്ച് മായങ്ക്., പഞ്ചാബ് കുതിക്കുന്നു

Punjab Kings vs Rajasthan Royals LIVE Updates: ദുബായ്: ഐപിഎല്ലില്‍(IPL 2021) രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals )ഉയര്‍ത്തിയ 186 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന പഞ്ചാബ് കിംഗ്സിന്( Punjab Kings) മികച്ച തുടക്കം. 12 ഓവര്‍ പിന്നിടുമ്പോള്‍ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 120  റണ്‍സെടുടുത്തിട്ടുണ്ട്. 39 പന്തില്‍ 63 റണ്‍സുമായി മായങ്ക് അഗര്‍വാളും റണ്ണൊന്നുമെടുക്കാതെ ഏയ്ഡന്‍ മാര്‍ക്രവും ക്രീസില്‍. 49 റണ്‍സെടുത്ത രാഹുലിന്‍റെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്.

ആദ്യ മൂന്നോവറില്‍ 16 റണ്‍സ് മാത്രമടിച്ച പഞ്ചാബ് ചേതന്‍ സക്കറിയ എറിഞ്ഞ നാലാം ഓവറില്‍ രണ്ട് സിക്സും ഒറു ഫോറും അടക്കം 19 റണ്‍സടിച്ച് ടോപ് ഗിയറിലായി. സക്കറിയയെ സിക്സിന് പറത്തിയ രാഹുല്‍ ഐപിഎല്ലില്‍ 3000 റണ്‍സ് തികച്ചു. നേരത്തെ ഒരു റണ്‍സില്‍ നില്‍ക്കെ ചേതന്‍ സക്കറിയയുടെ പന്തില്‍ രാഹുല്‍ നല്‍കിയ ക്യാച്ച് എവിന്‍ ലൂയിസും ക്രിസ് മോറിസ് എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തില്‍ നല്‍കിയ അനായാസ ക്യാച്ച് റിയാന്‍ പരാഗും കൈവിട്ടു.

പവര്‍ പ്ലേയിലെ അവസാന ഓവറില്‍ മുസ്തഫിസുര്‍ റഹ്മാന്‍റെ പന്തില്‍ രാഹുല്‍ നല്‍കിയ ക്യാച്ച്  ചേതന്‍ സക്കറിയയും നിലത്തിട്ടത് പഞ്ചാബിന് അനുഗ്രഹമായി. പവര്‍പ്ലേക്ക് പിന്നാലെ മായങ്ക് അഗര്‍വാള്‍ തകര്‍ത്തടിച്ചതോടെ പഞ്ചാബ് ടോപ് ഗിയറിലായി. ക്രിസ് മോറിസ് എറിഞ്ഞ പത്താം ഓവറില്‍ 25 റണ്‍സടിച്ച് രാഹുലും മായങ്കും പഞ്ചാബിനെ 100 കടത്തി.

അര്‍ധസെഞ്ചുറിക്ക് ഒരു റണ്‍സകലെ ചേതന്‍ സക്കറിയയുടെ പന്തില്‍ രാഹുല്‍ മടങ്ങി. ഷോര്‍ട്ട് തേര്‍ഡ് മാനില്‍ കാര്‍ത്തിക് ത്യാഗിയാണ് ക്യാച്ചെടുത്തത്. ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍-മായങ്ക് സഖ്യം 11.5 ഓവറില്‍ 120 റണ്‍സടിച്ചു.

10:16 PM IST

ഐപിഎല്‍: രാഹുലിനെ മൂന്നുവട്ടം കൈവിട്ട് രാജസ്ഥാന്‍; പഞ്ചാബിന് മികച്ച തുടക്കം

Punjab Kings vs Rajasthan Royals LIVE Updates: ദുബായ്: ഐപിഎല്ലില്‍(IPL 2021) രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals )ഉയര്‍ത്തിയ 186 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന പഞ്ചാബ് കിംഗ്സിന്( Punjab Kings) മികച്ച തുടക്കം. പവര്‍പ്ലേ പിന്നിടുമ്പോള്‍ പഞ്ചാബ് വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സെടുടുത്തിട്ടുണ്ട്. 19 പന്തില്‍ 32 റണ്‍സുമായി ക്യാപ്റ്റന്‍ കെ എല്‍ രാഹുലും 18 പന്തില്‍ 15 റണ്‍സോടെ മായങ്ക് അഗര്‍വാളും ക്രീസില്‍.

ആദ്യ മൂന്നോവറില്‍ 16 റണ്‍സ് മാത്രമടിച്ച പഞ്ചാബ് ചേതന്‍ സക്കറിയ എറിഞ്ഞ നാലാം ഓവറില്‍ രണ്ട് സിക്സും ഒറു ഫോറും അടക്കം 19 റണ്‍സടിച്ച് ടോപ് ഗിയറിലായി. സക്കറിയയെ സിക്സിന് പറത്തിയ രാഹുല്‍ ഐപിഎല്ലില്‍ 3000 റണ്‍സ് തികച്ചു.

നേരത്തെ ഒരു റണ്‍സില്‍ നില്‍ക്കെ ചേതന്‍ സക്കറിയയുടെ പന്തില്‍ രാഹുല്‍ നല്‍കിയ ക്യാച്ച് എവിന്‍ ലൂയിസും ക്രിസ് മോറിസ് എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തില്‍ രാഹുല്‍ നല്‍കിയ അനായാസ ക്യാച്ച് റിയാന്‍ പരാഗും കൈവിട്ടു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ മുസ്തഫിസുര്‍ റഹ്മാന്‍റെ പന്തില്‍ രാഹുല്‍ നല്‍കിയ ക്യാച്ച്  ചേതന്‍ സക്കറിയയും നിലത്തിട്ടത് പഞ്ചാബിന് അനുഗ്രഹമായി.

9:30 PM IST

പഞ്ചാബിനെതിരെ രാജസ്ഥാന് മികച്ച സ്കോര്‍

ഐപിഎല്ലില്‍(IPL 2021) രാജസ്ഥാന്‍ റോയല്‍സിനെതിരെ (Rajasthan Royals) പഞ്ചാബ് കിംഗ്സിന് (Punjab Kings)  റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ യുവതാരങ്ങളായ മഹിപാല്‍ ലോമറോറിന്‍റെയും യശസ്വി ജയ്‌സ്വാളിന്‍റെയും തകര്‍പ്പന്‍ ഇന്നിംഗ്സുകളുടെ കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. ജയ്‌സ്വാള്‍ 36 പന്തില്‍ 49 റണ്‍സടിച്ചപ്പോള്‍ ലോമറോര്‍ പന്തില്‍ റണ്‍സടിച്ചു. പഞ്ചാബിന് വേണ്ട് അര്‍ഷദീപ് രണ്ടും മുഹമ്മദ് ഷമി, ഇഷാന്‍ പോറല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

8:38 PM IST

മൂന്ന് വിക്കറ്റ് നഷ്ടം; സഞ്ജു പുറത്ത്, 100 കടന്ന് രാജസ്ഥാന്‍

ദുബായ്: ഐപിഎല്ലില്‍(IPL 2021) പഞ്ചാബ് കിംഗ്സിനെതിരെ (Punjab Kings)  രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) മൂന്ന്  വിക്കറ്റ് നഷ്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ 11.5 ഓവറില്‍  മൂന്ന് വിക്കറ്റ് നഷ്ടത്തില്‍  116 റണ്‍സെടുത്തിട്ടുണ്ട്. 28 പന്തില്‍ 45 റണ്‍സോടെ യശസ്വി ജയ്‌സ്വാളും മഹിപാല്‍ ലോമറോറുമാണ്(0) ക്രീസില്‍.

എവിന്‍ ലൂയിസ്(21 പന്തില്‍ 36), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(4), ലിയാം ലിവിംഗ്‌സ്റ്റണ്‍(17 പന്തില്‍ 25) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. 21 പന്തില്‍ 36 റണ്‍സെടുത്ത എവിന്‍ ലൂയിസിന്‍റെ വിക്കറ്റാണ് പവര്‍പ്ലേയിലെ അവസാന ഓവറില്‍ രാജസ്ഥാന് ആദ്യം നഷ്ടമായത്.എവിന്‍ ലൂയിസിനെ പുറത്താക്കി അര്‍ഷദീപ് സിംഗാണ് പ‍ഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

ഓപ്പണിംഗ് വിക്കറ്റില്‍ യശസ്വി ജയ്‌സ്വള്‍-എവിന്‍ ലൂയിസ് സഖ്യം 5.3 ഓവറില്‍ 54 റണ്‍സടിച്ച ശേഷമാണ് വേര്‍പിരിഞ്ഞത്.  എട്ടാം ഓവറില്‍ സ്കോര്‍ 68ല്‍ നില്‍ക്കെ സഞ്ജു സാംസണെയും രാജസ്ഥാന് നഷ്ടമായി.

പന്ത്രണ്ടാം ഓവറില്‍ ടീം സ്കോര്‍ 116ല്‍ നില്‍ക്കെ ലിവിംഗ്‌സ്റ്റണെ അര്‍ഷദീപ് തന്നെ വീഴ്ത്തി. ബൗണ്ടറിയില്‍ ഫാബിയന്‍ അലന്‍ ലിവിംഗ്‌സ്റ്റണെ പറന്നു പിടിക്കുകയായിരുന്നു.

8:00 PM IST

രാജസ്ഥാന് രണ്ടാം വിക്കറ്റ് നഷ്ടം; സഞ്ജു പുറത്ത്

ദുബായ്: ഐപിഎല്ലില്‍(IPL 2021) പഞ്ചാബ് കിംഗ്സിനെതിരെ (Punjab Kings)  രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) രണ്ടാം വിക്കറ്റ് നഷ്ടം. നാലു റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് പുറത്തായത്. സഞ്ജുവിനെ ഇഷാന്‍ പോറലിന്‍റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ രാഹുല്‍ പിടികൂടി.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ ഒമ്പതോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെടുത്തിട്ടുണ്ട്. 22 പന്തില്‍ 34 റണ്‍സോടെ യശസ്വി ജയ്‌സ്വാളും  ആറ് പന്തില്‍ ഏഴ് റണ്‍സോടെ ലിയാം ലിവിംഗ്സറ്റണും ക്രീസില്‍.

21 പന്തില്‍ 36 റണ്‍സെടുത്ത എവിന്‍ ലൂയിസിന്‍റെ വിക്കറ്റാണ് പവര്‍പ്ലേയിലെ അവസാന ഓവറില്‍ രാജസ്ഥാന് ആദ്യം നഷ്ടമായത്.എവിന്‍ ലൂയിസിനെ പുറത്താക്കി അര്‍ഷദീപ് സിംഗാണ് പ‍ഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

ഓപ്പണിംഗ് വിക്കറ്റില്‍ യശസ്വി ജയ്‌സ്വള്‍-എവിന്‍ ലൂയിസ് സഖ്യം 5.3 ഓവറില്‍ 54 റണ്‍സടിച്ച ശേഷമാണ് വേര്‍പിരിഞ്ഞത്.

8:00 PM IST

പവര്‍ പ്ലേയില്‍ പവറായി രാജസ്ഥാന്‍, പഞ്ചാബിനെതിരെ തകര്‍പ്പന്‍ തുടക്കം

ദുബായ്: ഐപിഎല്ലില്‍(IPL 2021) പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ തുടക്കം. പവര്‍ പ്ലേയില്‍ രാജസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57  റണ്‍സെടുത്തു. 21 പന്തില്‍ 36 റണ്‍സെടുത്ത എവിന്‍ ലൂയിസിന്‍റെ വിക്കറ്റാണ് പവര്‍പ്ലേയിലെ അവസാന ഓവറില്‍ രാജസ്ഥാന് നഷ്ടമായത്.എവിന്‍ ലൂയിസിനെ പുറത്താക്കി അര്‍ഷദീപ് സിംഗാണ് പ‍ഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്

ഓപ്പണിംഗ് വിക്കറ്റില്‍ യശസ്വി ജയ്‌സ്വള്‍-എവിന്‍ ലൂയിസ് സഖ്യം 5.3 ഓവറില്‍ 54 റണ്‍സടിച്ച ശേഷമാണ് വേര്‍പിരിഞ്ഞത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്തിട്ടുണ്ട്. 12 പന്തില്‍ 16 റണ്‍സോടെ യശസ്വി ജയ്‌സ്വാളും മൂന്ന് പന്തില്‍ മൂന്ന് റണ്‍സുമായി സഞ്ജു സാംസണും ക്രീസില്‍.

7:42 PM IST

തകര്‍ത്തടിച്ച് ലൂയിസും ജയ്സ്വാളും

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ തുടക്കം. നാലോവര്‍ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെടുത്തു.10 റണ്‍സോടെ യശസ്വി ജയ്‌സ്വാളും 28 റണ്‍സോടെ എവിന്‍ ലൂയിസും ക്രീസില്‍.

7:11 PM IST

പഞ്ചാബിനെതിരെ നല്ല തുടക്കമിട്ട് രാജസ്ഥാന്‍

ഐപിഎല്ലില്‍(IPL 2021) പഞ്ചാബ് കിംഗ്സിനെതിരെ(Punjab Kings) രാജസ്ഥാന്‍ റോയല്‍സിന്(Rajasthan Royals) മികച്ച തുടക്കം. ആദ്യ രണ്ടോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 18 റണ്‍സെന്ന നിലയിലാണ് രാജസ്ഥാന്‍.എട്ട് റണ്‍സ് വീതമെടുത്ത് യശസ്വി ജയ്‌സ്വാളും എവിന്‍ ലൂയിസും ക്രീസില്‍.

6:37 PM IST

പഞ്ചാബ് ടീമില്‍ ക്രിസ് ഗെയ്‌ലില്ല, ഏയ്ഡന്‍ മാര്‍ക്രത്തിന് അരങ്ങേറ്റം

രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ പഞ്ചാബ് ടീമില്‍ ക്രിസ് ഗെയ്‌ലില്ല. ദക്ഷിണാഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രമും ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദും പഞ്ചാബിനായി അരങ്ങേറ്റം  കുറിക്കുന്നു. നിക്കോളാസ് പുരാനും ഫാബിയന്‍ അലനുമാണ് പഞ്ചാബ് ടീമിലെ മറ്റ് രണ്ട് വിദേശതാരങ്ങള്‍

6:37 PM IST

എവിന്‍ ലൂയിസിന് രാജസ്ഥാനില്‍ അരങ്ങേറ്റ മത്സരം

വെസ്റ്റ് ഇന്‍ഡീസ് താരം എവിന്‍ ലൂയിസ് രാജസ്ഥാനില്‍ അരങ്ങേറ്റം കുറിക്കുന്നു. ലിയാം ലിവിംഗ്സ്റ്റണ്‍, ക്രിസ് മോറിസ്, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരാണ് രാജസ്ഥാന്‍റെ വിദേശതാരങ്ങള്‍. രാജസ്ഥാന്‍ ടീം.

6:37 PM IST

രാജസ്ഥാനെതിരെ പഞ്ചാബിന് ടോസ്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. എവിന്‍ ലൂയിസ് രാജസ്ഥാന്‍ ടീമില്‍.

6:37 PM IST

പഞ്ചാബിനെതിരെ പകരം വീട്ടാന്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍

ആദ്യഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം പഞ്ചാബിനൊപ്പം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കെ എല്‍ രാഹുലിന്‍റെ(91) അര്‍ധസെഞ്ചുറി കരുത്തില്‍ അടിച്ചു കൂട്ടിയത് 221 റണ്‍സ്.സഞ്ജു സാംസണ്‍(119) സെഞ്ചുറി നേടിയിട്ടും രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 217 റണ്‍സെ നേടാനായുള്ളു.

11:53 PM IST:

ദുബായ്: ഐപിഎല്ലില്‍ (IPL 2021)  അവസാന ഓവറില്‍ ജയത്തിലേക്ക് നാലു റണ്‍സ് മാത്രം മതിയായിരുന്ന പഞ്ചാബ് കിംഗ്സിനെ എറിഞ്ഞുവീഴ്ത്തി കാര്‍ത്തിക് ത്യാഗി രാജസ്ഥാന് സമ്മാനിച്ചത് അവിശ്വസനീയ വിജയം. തകര്‍പ്പന്‍ അടികളുമായി ക്രീസിലുണ്ടായിരുന്ന ഏയ്ഡന്‍ മാര്‍ക്രത്തെ കാഴ്ചക്കാരനാക്കി നിക്കോളാസ് പുരാനെയും ദീപക് ഹൂഡയെയും വീഴ്ത്തി അവസാന ഓവറില്‍ ഒറു റണ്‍സ് മാത്രം വഴങ്ങിയാണ് രാജസ്ഥാന്‍ അവിശ്വസനീയ ജയം പിടിച്ചെടുത്തത്.  

എട്ടു വിക്കറ്റ് ശേഷിക്കെ പഞ്ചാബിന് ജയത്തിലേക്ക് നാലു റണ്‍സ് മാത്രമായിരുന്നു കാര്‍ത്തിക് ത്യാഗി എറിഞ്ഞ അവാസന ഓവറില്‍ വേണ്ടിയിരുന്നത്. തകര്‍പ്പനടികളുമായി ക്രീസിലുണ്ടായിരുന്നത് ഏയ്ഡന്‍ മാര്‍ക്രവും നിക്കോളാസ് പുരാനും. ആദ്യ പന്തില്‍ ത്യാഗി റണ്‍സ് വിട്ടുകൊടുത്തില്ല. രണ്ടാം പന്തില്‍ മാക്രം സിംഗിളെടുത്തു. മൂന്നാം പന്തില്‍ നിക്കോളാസ് പുരാനെ സഞ്ജുവിന്‍റെ കൈകകളിലെത്തിച്ച് ത്യാഗി പഞ്ചാബിനെ ഞെട്ടിച്ചു. ഓഫ് സ്റ്റംപിന് പുറത്ത് പോയ നാലാം പന്തില്‍ ദീപക് ഹൂഡക്ക് റണ്ണൊന്നും നേടാനായില്ല. അഞ്ചാം പന്തില്‍ ദീപക് ഹൂഡയെയും സഞ്ജുവിന്‍റെ കൈകളിലെത്തിച്ച് ത്യാഗിയുടെ ഇരട്ട പ്രഹരം. അവസാന പന്തില്‍ മൂന്ന് റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിന് റണ്ണൊന്നും നേടാനായില്ല. തോല്‍വിയുടെ വക്കത്തു നിന്ന് രാജസ്ഥാന്‍ അവിശ്വസനീയമായി ജയിച്ചു കയറി.

10:56 PM IST:

Punjab Kings vs Rajasthan Royals LIVE Updates: ദുബായ്: ഐപിഎല്ലില്‍(IPL 2021) രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals )ഉയര്‍ത്തിയ 186 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന പഞ്ചാബ് കിംഗ്സിന്( Punjab Kings) മികച്ച തുടക്കം. 12 ഓവര്‍ പിന്നിടുമ്പോള്‍ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 120  റണ്‍സെടുടുത്തിട്ടുണ്ട്. 39 പന്തില്‍ 63 റണ്‍സുമായി മായങ്ക് അഗര്‍വാളും റണ്ണൊന്നുമെടുക്കാതെ ഏയ്ഡന്‍ മാര്‍ക്രവും ക്രീസില്‍. 49 റണ്‍സെടുത്ത രാഹുലിന്‍റെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്.

ആദ്യ മൂന്നോവറില്‍ 16 റണ്‍സ് മാത്രമടിച്ച പഞ്ചാബ് ചേതന്‍ സക്കറിയ എറിഞ്ഞ നാലാം ഓവറില്‍ രണ്ട് സിക്സും ഒറു ഫോറും അടക്കം 19 റണ്‍സടിച്ച് ടോപ് ഗിയറിലായി. സക്കറിയയെ സിക്സിന് പറത്തിയ രാഹുല്‍ ഐപിഎല്ലില്‍ 3000 റണ്‍സ് തികച്ചു. നേരത്തെ ഒരു റണ്‍സില്‍ നില്‍ക്കെ ചേതന്‍ സക്കറിയയുടെ പന്തില്‍ രാഹുല്‍ നല്‍കിയ ക്യാച്ച് എവിന്‍ ലൂയിസും ക്രിസ് മോറിസ് എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തില്‍ നല്‍കിയ അനായാസ ക്യാച്ച് റിയാന്‍ പരാഗും കൈവിട്ടു.

പവര്‍ പ്ലേയിലെ അവസാന ഓവറില്‍ മുസ്തഫിസുര്‍ റഹ്മാന്‍റെ പന്തില്‍ രാഹുല്‍ നല്‍കിയ ക്യാച്ച്  ചേതന്‍ സക്കറിയയും നിലത്തിട്ടത് പഞ്ചാബിന് അനുഗ്രഹമായി. പവര്‍പ്ലേക്ക് പിന്നാലെ മായങ്ക് അഗര്‍വാള്‍ തകര്‍ത്തടിച്ചതോടെ പഞ്ചാബ് ടോപ് ഗിയറിലായി. ക്രിസ് മോറിസ് എറിഞ്ഞ പത്താം ഓവറില്‍ 25 റണ്‍സടിച്ച് രാഹുലും മായങ്കും പഞ്ചാബിനെ 100 കടത്തി.

അര്‍ധസെഞ്ചുറിക്ക് ഒരു റണ്‍സകലെ ചേതന്‍ സക്കറിയയുടെ പന്തില്‍ രാഹുല്‍ മടങ്ങി. ഷോര്‍ട്ട് തേര്‍ഡ് മാനില്‍ കാര്‍ത്തിക് ത്യാഗിയാണ് ക്യാച്ചെടുത്തത്. ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍-മായങ്ക് സഖ്യം 11.5 ഓവറില്‍ 120 റണ്‍സടിച്ചു.

10:16 PM IST:

Punjab Kings vs Rajasthan Royals LIVE Updates: ദുബായ്: ഐപിഎല്ലില്‍(IPL 2021) രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals )ഉയര്‍ത്തിയ 186 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന പഞ്ചാബ് കിംഗ്സിന്( Punjab Kings) മികച്ച തുടക്കം. പവര്‍പ്ലേ പിന്നിടുമ്പോള്‍ പഞ്ചാബ് വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സെടുടുത്തിട്ടുണ്ട്. 19 പന്തില്‍ 32 റണ്‍സുമായി ക്യാപ്റ്റന്‍ കെ എല്‍ രാഹുലും 18 പന്തില്‍ 15 റണ്‍സോടെ മായങ്ക് അഗര്‍വാളും ക്രീസില്‍.

ആദ്യ മൂന്നോവറില്‍ 16 റണ്‍സ് മാത്രമടിച്ച പഞ്ചാബ് ചേതന്‍ സക്കറിയ എറിഞ്ഞ നാലാം ഓവറില്‍ രണ്ട് സിക്സും ഒറു ഫോറും അടക്കം 19 റണ്‍സടിച്ച് ടോപ് ഗിയറിലായി. സക്കറിയയെ സിക്സിന് പറത്തിയ രാഹുല്‍ ഐപിഎല്ലില്‍ 3000 റണ്‍സ് തികച്ചു.

നേരത്തെ ഒരു റണ്‍സില്‍ നില്‍ക്കെ ചേതന്‍ സക്കറിയയുടെ പന്തില്‍ രാഹുല്‍ നല്‍കിയ ക്യാച്ച് എവിന്‍ ലൂയിസും ക്രിസ് മോറിസ് എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തില്‍ രാഹുല്‍ നല്‍കിയ അനായാസ ക്യാച്ച് റിയാന്‍ പരാഗും കൈവിട്ടു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ മുസ്തഫിസുര്‍ റഹ്മാന്‍റെ പന്തില്‍ രാഹുല്‍ നല്‍കിയ ക്യാച്ച്  ചേതന്‍ സക്കറിയയും നിലത്തിട്ടത് പഞ്ചാബിന് അനുഗ്രഹമായി.

10:17 PM IST:

ഐപിഎല്ലില്‍(IPL 2021) രാജസ്ഥാന്‍ റോയല്‍സിനെതിരെ (Rajasthan Royals) പഞ്ചാബ് കിംഗ്സിന് (Punjab Kings)  റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ യുവതാരങ്ങളായ മഹിപാല്‍ ലോമറോറിന്‍റെയും യശസ്വി ജയ്‌സ്വാളിന്‍റെയും തകര്‍പ്പന്‍ ഇന്നിംഗ്സുകളുടെ കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. ജയ്‌സ്വാള്‍ 36 പന്തില്‍ 49 റണ്‍സടിച്ചപ്പോള്‍ ലോമറോര്‍ പന്തില്‍ റണ്‍സടിച്ചു. പഞ്ചാബിന് വേണ്ട് അര്‍ഷദീപ് രണ്ടും മുഹമ്മദ് ഷമി, ഇഷാന്‍ പോറല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

8:42 PM IST:

ദുബായ്: ഐപിഎല്ലില്‍(IPL 2021) പഞ്ചാബ് കിംഗ്സിനെതിരെ (Punjab Kings)  രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) മൂന്ന്  വിക്കറ്റ് നഷ്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ 11.5 ഓവറില്‍  മൂന്ന് വിക്കറ്റ് നഷ്ടത്തില്‍  116 റണ്‍സെടുത്തിട്ടുണ്ട്. 28 പന്തില്‍ 45 റണ്‍സോടെ യശസ്വി ജയ്‌സ്വാളും മഹിപാല്‍ ലോമറോറുമാണ്(0) ക്രീസില്‍.

എവിന്‍ ലൂയിസ്(21 പന്തില്‍ 36), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(4), ലിയാം ലിവിംഗ്‌സ്റ്റണ്‍(17 പന്തില്‍ 25) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. 21 പന്തില്‍ 36 റണ്‍സെടുത്ത എവിന്‍ ലൂയിസിന്‍റെ വിക്കറ്റാണ് പവര്‍പ്ലേയിലെ അവസാന ഓവറില്‍ രാജസ്ഥാന് ആദ്യം നഷ്ടമായത്.എവിന്‍ ലൂയിസിനെ പുറത്താക്കി അര്‍ഷദീപ് സിംഗാണ് പ‍ഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

ഓപ്പണിംഗ് വിക്കറ്റില്‍ യശസ്വി ജയ്‌സ്വള്‍-എവിന്‍ ലൂയിസ് സഖ്യം 5.3 ഓവറില്‍ 54 റണ്‍സടിച്ച ശേഷമാണ് വേര്‍പിരിഞ്ഞത്.  എട്ടാം ഓവറില്‍ സ്കോര്‍ 68ല്‍ നില്‍ക്കെ സഞ്ജു സാംസണെയും രാജസ്ഥാന് നഷ്ടമായി.

പന്ത്രണ്ടാം ഓവറില്‍ ടീം സ്കോര്‍ 116ല്‍ നില്‍ക്കെ ലിവിംഗ്‌സ്റ്റണെ അര്‍ഷദീപ് തന്നെ വീഴ്ത്തി. ബൗണ്ടറിയില്‍ ഫാബിയന്‍ അലന്‍ ലിവിംഗ്‌സ്റ്റണെ പറന്നു പിടിക്കുകയായിരുന്നു.

8:26 PM IST:

ദുബായ്: ഐപിഎല്ലില്‍(IPL 2021) പഞ്ചാബ് കിംഗ്സിനെതിരെ (Punjab Kings)  രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) രണ്ടാം വിക്കറ്റ് നഷ്ടം. നാലു റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് പുറത്തായത്. സഞ്ജുവിനെ ഇഷാന്‍ പോറലിന്‍റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ രാഹുല്‍ പിടികൂടി.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ ഒമ്പതോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെടുത്തിട്ടുണ്ട്. 22 പന്തില്‍ 34 റണ്‍സോടെ യശസ്വി ജയ്‌സ്വാളും  ആറ് പന്തില്‍ ഏഴ് റണ്‍സോടെ ലിയാം ലിവിംഗ്സറ്റണും ക്രീസില്‍.

21 പന്തില്‍ 36 റണ്‍സെടുത്ത എവിന്‍ ലൂയിസിന്‍റെ വിക്കറ്റാണ് പവര്‍പ്ലേയിലെ അവസാന ഓവറില്‍ രാജസ്ഥാന് ആദ്യം നഷ്ടമായത്.എവിന്‍ ലൂയിസിനെ പുറത്താക്കി അര്‍ഷദീപ് സിംഗാണ് പ‍ഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

ഓപ്പണിംഗ് വിക്കറ്റില്‍ യശസ്വി ജയ്‌സ്വള്‍-എവിന്‍ ലൂയിസ് സഖ്യം 5.3 ഓവറില്‍ 54 റണ്‍സടിച്ച ശേഷമാണ് വേര്‍പിരിഞ്ഞത്.

8:02 PM IST:

ദുബായ്: ഐപിഎല്ലില്‍(IPL 2021) പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ തുടക്കം. പവര്‍ പ്ലേയില്‍ രാജസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57  റണ്‍സെടുത്തു. 21 പന്തില്‍ 36 റണ്‍സെടുത്ത എവിന്‍ ലൂയിസിന്‍റെ വിക്കറ്റാണ് പവര്‍പ്ലേയിലെ അവസാന ഓവറില്‍ രാജസ്ഥാന് നഷ്ടമായത്.എവിന്‍ ലൂയിസിനെ പുറത്താക്കി അര്‍ഷദീപ് സിംഗാണ് പ‍ഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്

ഓപ്പണിംഗ് വിക്കറ്റില്‍ യശസ്വി ജയ്‌സ്വള്‍-എവിന്‍ ലൂയിസ് സഖ്യം 5.3 ഓവറില്‍ 54 റണ്‍സടിച്ച ശേഷമാണ് വേര്‍പിരിഞ്ഞത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്തിട്ടുണ്ട്. 12 പന്തില്‍ 16 റണ്‍സോടെ യശസ്വി ജയ്‌സ്വാളും മൂന്ന് പന്തില്‍ മൂന്ന് റണ്‍സുമായി സഞ്ജു സാംസണും ക്രീസില്‍.

7:52 PM IST:

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ തുടക്കം. നാലോവര്‍ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെടുത്തു.10 റണ്‍സോടെ യശസ്വി ജയ്‌സ്വാളും 28 റണ്‍സോടെ എവിന്‍ ലൂയിസും ക്രീസില്‍.

7:42 PM IST:

ഐപിഎല്ലില്‍(IPL 2021) പഞ്ചാബ് കിംഗ്സിനെതിരെ(Punjab Kings) രാജസ്ഥാന്‍ റോയല്‍സിന്(Rajasthan Royals) മികച്ച തുടക്കം. ആദ്യ രണ്ടോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 18 റണ്‍സെന്ന നിലയിലാണ് രാജസ്ഥാന്‍.എട്ട് റണ്‍സ് വീതമെടുത്ത് യശസ്വി ജയ്‌സ്വാളും എവിന്‍ ലൂയിസും ക്രീസില്‍.

7:10 PM IST:

രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ പഞ്ചാബ് ടീമില്‍ ക്രിസ് ഗെയ്‌ലില്ല. ദക്ഷിണാഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രമും ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദും പഞ്ചാബിനായി അരങ്ങേറ്റം  കുറിക്കുന്നു. നിക്കോളാസ് പുരാനും ഫാബിയന്‍ അലനുമാണ് പഞ്ചാബ് ടീമിലെ മറ്റ് രണ്ട് വിദേശതാരങ്ങള്‍

7:07 PM IST:

വെസ്റ്റ് ഇന്‍ഡീസ് താരം എവിന്‍ ലൂയിസ് രാജസ്ഥാനില്‍ അരങ്ങേറ്റം കുറിക്കുന്നു. ലിയാം ലിവിംഗ്സ്റ്റണ്‍, ക്രിസ് മോറിസ്, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരാണ് രാജസ്ഥാന്‍റെ വിദേശതാരങ്ങള്‍. രാജസ്ഥാന്‍ ടീം.

7:03 PM IST:

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. എവിന്‍ ലൂയിസ് രാജസ്ഥാന്‍ ടീമില്‍.

6:39 PM IST: