Asianet News MalayalamAsianet News Malayalam

ലോട്ടറി എടുത്തോ ? ചിലപ്പോള്‍ ഭാഗ്യശാലി നിങ്ങളാകാം; ഫിഫ്റ്റി- ഫിഫ്റ്റി നറുക്കെടുപ്പ് ഇന്ന്

ഈ വർഷത്തെ തിരുവോണം ബമ്പർ ടിക്കറ്റ് വിൽപന പുരോ​ഗമിക്കുക ആണ്.

kerala-lottery-fifty-fifty-ff-64-result-today-6-9-2023-nrn
Author
First Published Sep 6, 2023, 10:05 AM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ 64-ാമത് നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. അടുത്തിടെ അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ടിക്കറ്റുകളുടെ നറുക്കെടുപ്പ് ദിവസങ്ങള്‍ മാറ്റിയിരുന്നു.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഫിഫ്റ്റി ഫിഫ്റ്റിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

കഴിഞ്ഞ ദിവസം നറുക്കെടുത്ത സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം SA 210777 എന്ന നമ്പറിനാണ് ലഭിച്ചത്. കൊല്ലത്ത് ആണ് ഈ ടിക്കറ്റ് വിറ്റത്. വിജയ കുമാർ ജെ എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ചു ലക്ഷം SL 768004 എന്ന ടിക്കറ്റിനും ലഭിച്ചു. ഈ ടിക്കറ്റ് ​ വിറ്റത് പാലക്കാട് ചിറ്റൂര് ആണ്. രാജ എന്ന ഏജന്റാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും വിജയികൾക്ക് തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

Kerala Lottery: 75 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ ? അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം

അതേസമയം, ഈ വർഷത്തെ തിരുവോണം ബമ്പർ ടിക്കറ്റ് വിൽപന പുരോ​ഗമിക്കുക ആണ്. 25 കോടിയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 20ന് നറുക്കെടുപ്പ് നടക്കും. മുൻവർഷങ്ങളെ അപേക്ഷിച്ച് വൻ തോതിലാണ് ടിക്കറ്റുകൾ വിറ്റഴിയുന്നതെന്ന് കച്ചവടക്കാർ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios