പൊന്നാനിയിൽ ന്യൂജെൻ മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് എക്സൈസിന്‍റെ പിടിയിൽ

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. ആർ. സജികുമാറിന്‍റെ നേതൃത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് മയക്കുമരുന്നുമായി പിടിയിലായത്.

malappuram native youth arrested with new generation drugs methamphetamine in ponnani

പൊന്നാനി: മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. എക്സൈസിന്‍റെ നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ആണ് പെരുമ്പടപ്പിൽ നിന്ന്  മിഥുൻ എന്ന യുവാവിനെ ന്യൂജെൻ മയക്കുമരുന്നുമായി പിടികൂടിയത്. ഇയാളിൽ നിന്നും  7.7 ഗ്രാം മെത്താംഫിറ്റമിൻ എക്സൈസ് കണ്ടെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. ആർ. സജികുമാർ നേതൃത്വം നൽകിയ പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർ മുരളി വി, പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദലി, സബീർ.കെ,  ഡ്രൈവർ നിസാർ എന്നിവർ പങ്കെടുത്തു,

കഴിഞ്ഞ ദിവസം കണ്ണൂർ താളിക്കാവിലും രണ്ട് യുവാക്കളെ മെത്താംഫിറ്റമിനുമായി എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.  കണ്ണൂർ സ്വദേശികളായ മുഹമ്മദ് മഷൂദ്(28 വയസ്സ്), മുഹമ്മദ് ആസാദ്(27 വയസ്സ്) എന്നിവരെയാണ് കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ.ടി യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരിൽ നിന്നും 207.84 ഗ്രാം മെത്താംഫിറ്റമിൻ പൊലീസ് കണ്ടെടുത്തു,

റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ഷിജു മോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷിബു കെ.സി , അബ്ദുൾ നാസർ ആർ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാൻ ടി.കെ, ഗണേഷ് ബാബു പി. വി ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സോൾ ദേവ് എന്നിവരും പങ്കെടുത്തു.

Read More :  മുത്തങ്ങ ചെക്ക്പോസ്റ്റിലൂടെ ഒരു യുവാവ്, പൊലീസിനെ കണ്ടതും തിരികെ നടന്നു; പൊക്കിയപ്പോൾ കറുപ്പും എംഡിഎംഎയും

Latest Videos
Follow Us:
Download App:
  • android
  • ios