തിരുവനന്തപുരം: മൺസൂൺ ബമ്പർ ബിആർ 74 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഓ​ഗസ്റ്റ് നാലിന്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് നറുക്കെടുപ്പ് നടത്തും. അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 200 രൂപ. ജൂലൈ 30ന് നടത്താൻ നിശ്ചയിച്ചിരുന്ന ബമ്പർ നറുക്കെടുപ്പാണ് അടുത്ത മാസത്തേക്ക് മാറ്റിയത്. 

അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ വർധിക്കുന്നതിനാൽ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിലാക്കിയിരുന്നു. ഈ ആഴ്ചയിൽ ചൊവ്വ (സ്ത്രീശക്തി), വ്യാഴം (കാരുണ്യ പ്‌ളസ്), ശനി (കാരുണ്യ) ദിവസങ്ങളിൽ മാത്രമേ ഭാഗ്യക്കുറി ഉണ്ടാവുകയുള്ളൂ.

Read Also: സ്ത്രീ ശക്തി SS-220 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ