തിരുവനന്തപുരം: ഡിസംബര്‍ എട്ടിന് (ചൊവ്വ) നടക്കേണ്ട സ്ത്രീശക്തി (എസ്എസ് 239) നറുക്കെടുപ്പ് മാറ്റി. ഡിസംബർ 10ന് (വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് മാറ്റിയത്. നറുക്കെടുപ്പ് വേദി ഉള്‍പ്പെടുന്ന തിരുവനന്തപുരം ജില്ലയില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് നറുക്കെടുപ്പ് തീയതി മാറ്റിയത്.

ചൊവ്വാഴ്ചകളില്‍ നറുക്കെടുക്കുന്ന സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം അയ്യായിരം രൂപയുമാണ്. 40 രൂപയാണ് ടിക്കറ്റ് വില. 12 പരമ്പരകളിലായി 1.08 കോടി ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്.

5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കുന്ന സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടണം.