പത്തനംതിട്ട: നാല് തലമുറകളായി പുറമ്പോക്ക് ഭൂമിയിലാണ് പത്തനംതിട്ട പുല്ലാടിയിലെ 11 കുടുംബങ്ങളുടെ ജീവിതം. തെറ്റുപ്പാറ എന്ന സ്ഥലപ്പേർ തന്നെയാണ് ഇവരുടെയെല്ലാം മേൽവിലാസവും. പട്ടയം ഉടനെന്ന വാഗ്ദാനം ഓരോ തെര‍ഞ്ഞെടുപ്പ് കാലത്തും കേൾക്കുന്നുണ്ട്. എന്നാൽ അതെന്ന്
യാഥാർത്ഥ്യമാകുമെന്ന ചോദ്യത്തിന് മാത്രം ഇവർക്ക് ഉത്തരം കിട്ടിയിട്ടില്ല.

ഒരു വീടിനായി എത്രയോ തവണ പഞ്ചായത്ത് ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല, ഒരു കക്കൂസ് അനുവദിക്കാനായി അപേക്ഷകൾ സമർപ്പിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് ഇവരുടെ പരാതി. പട്ടയമില്ലാത്താതിനാൽ വീട് പണി തുടങ്ങിയവർക്ക് അത് പൂർത്തിയാക്കാൻ ലോൺ ലഭിക്കാത്ത സാഹചര്യവുമുണ്ട്.