തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് ആർട്സ് ആൻറ് സയൻസ് കോളജുകളിൽ പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിച്ചു. 721 അധ്യാപക തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിറക്കി. 151 കൊളജുകളിലാണ് പുതിയ തസ്തിക സൃഷ്ടിക്കുക. യുജിസി മാനദണ്ഡം പ്രകാരം സംസ്ഥാനത്ത് കൂടുതൽ അധ്യാപകർ വേണമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ നിയമനങ്ങൾക്ക് അനുമതിയായത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസാണ് ഉത്തരവിട്ടത്.