Asianet News MalayalamAsianet News Malayalam

യുഎപിഎ ചുമത്തുന്നത് ശ്രദ്ധിച്ചുവേണം; സര്‍ക്കാരിനോട് അടൂര്‍ ഗോപാലകൃഷ്ണന്‍

ഉണർന്നിരിക്കുന്ന ജനതയാണ് നമുക്ക് വേണ്ടത്. എന്നാൽ,ഉറങ്ങുന്നവരെ ആണ് ഭരണാധികാരികൾ ആഗ്രഹിക്കുന്നത് എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍.
 

adoor gopalakrishnan on  uapa case and maoist encounter
Author
Cochin, First Published Feb 16, 2020, 2:00 PM IST

കൊച്ചി: മാവോയിസ്റ്റ് വേട്ടയും  യുഎപിഎ പോലെയുള്ള വകുപ്പുകൾ ചമുത്തുന്നതും സർക്കാർ കുറച്ചുകൂടി ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യങ്ങൾ ആണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.  ഉണർന്നിരിക്കുന്ന ജനതയാണ് നമുക്ക് വേണ്ടത്. എന്നാൽ,ഉറങ്ങുന്നവരെ ആണ് ഭരണാധികാരികൾ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊച്ചിയിൽ കൃതി പുസ്തകോത്സവത്തിൽ കലയും ചെറുത്തു നിൽപ്പും വർത്തമാന കാല ഇന്ത്യയിൽ എന്ന വിഷയത്തിൽ സംസാരിക്കുക ആയിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍.  രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ ഇല്ലാതാക്കാൻ അക്രമത്തിൽ ഉൾപ്പെടുന്ന എല്ലാവർക്കും പ്രധാന പ്രതിക്ക് ഒപ്പമുള്ള ശിക്ഷ നൽകണം. ഭരണത്തിലെത്തുന്നവരിൽ കൂടുതൽ പേരും അഴിമതി നടത്തുന്നത് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണം ഉണ്ടാക്കാനാണ്. 

 രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഭരണഘടനയുടെ മുഖവാചകം എങ്കിലും കുട്ടികൾ കാണാതെ പഠിക്കണം.   ഹിന്ദു ആണെന്ന് പറയുന്നതിൽ  താന്‍ അഭിമാനിക്കുന്നു, കാരണം ഹിന്ദുക്കൾ മറ്റു മതങ്ങളെ തള്ളി പറയാറില്ല. ഒറ്റ മതം മാത്രം മതി എന്നു പറയുന്നത് സങ്കുചിതമായ രീതിയാണ്. സെൻസർ ബോർഡിൻറെ നിയന്ത്രണങ്ങൾ മൂലം പഥേർ പാഞ്ചാലി പോലുള്ള സിനിമ ഇന്ന് ചെയ്യാൻ കഴിയില്ല.  അങ്ങനെയൊരു സിനിമ ചെയ്താല്‍ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരുമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.  

Read Also: 'അലനും താഹയും മാവോയിസ്റ്റുകള്‍'; രണ്ടുപേരെയും പാര്‍ട്ടി പുറത്താക്കിയെന്ന് കോടിയേരി

 


 

Follow Us:
Download App:
  • android
  • ios