കൊല്ലം: എസ്എഫ്ഐയെ രൂക്ഷമായി വിമര്‍ശിച്ച് എഐഎസ്എഫിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. കൊല്ലം ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് അതിരൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നത്. 

വര്‍ഗ്ഗിയ സംഘടനകളേക്കാൾ ഭയാനകമായ നിലയിലാണ് എസ്എഫ്ഐയുടെ പ്രവര്‍ത്തനമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. ക്യാമ്പസുകളിൽ എഐഎസ്എഫിനെ മുഖ്യ ശത്രുവായാണ് എസ്എഫ്ഐ കാണുന്നതെന്നും കൊല്ലം ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടിൽ പരാമര്‍ശമുണ്ട്.

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിലടക്കം എസ്എഫ്ഐ നിലപാടുകൾക്കെതിരെ എഐഎസ്എഫ് അതിശക്തമായി രംഗത്തെത്തിയിരുന്നു.