തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിൽ നിന്നും മദ്യവാങ്ങുന്നവരുടെ പ്രായവിവരം ശേഖരിക്കുന്നു. നാളെയും മറ്റന്നാളുമായി പ്രായം ശേഖരിക്കാനാണ് ജീവനക്കാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. 23 വയസ്സിനു മുകളിലുള്ളവർക്കാണ് ബെവ്ക്കോയിൽ നിന്നും മദ്യം വാങ്ങാൻ അനുമതിയുള്ളത്. 

ഈ പ്രായത്തിന് താഴെയുളളവർ മദ്യം വാങ്ങാനെത്തുന്നുണ്ടോയെന്ന് കണ്ടെത്തുകയാണ് ഉദ്യേശമെന്നും , ഒരു പഠനം നടത്തുകമാത്രാണ് ലക്ഷ്യമെന്നും ബെവ്ക്കോ എംഡി സ്പെർജൻ കുമാർ പറഞ്ഞു. 

സ്ഥാപനത്തിലെ ജീവനക്കാരോ സെക്യൂരിറ്റി ജീവനക്കാരോ ആകും പ്രായം ശേഖരിക്കുക. ഉപഭോക്താക്കളെ നോക്കി ഏകദേശ പ്രായം രേഖപ്പെടുത്താനാണ് നിർദ്ദേശമെന്നും എംഡി പറ‌ഞ്ഞു.