പോസ്റ്റുമോർട്ടത്തിനിടെ ശേഖരിച്ച കുഞ്ഞിന്‍റെ ഡി എൻ എ സാമ്പിൾ ഇന്ന് ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും

\കൊച്ചി: എറണാകുളം പനമ്പളളി നഗറിൽ മാതാവ് കൊലപ്പെടുത്തി ഫ്ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ കു‍ഞ്ഞിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കൊച്ചി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുക്കുന്ന മൃതദേഹം ഏറ്റുവാങ്ങി പൊലീസാകും നടപടികൾ പൂർത്തിയാക്കുക. ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന കുഞ്ഞിന്‍റെ മാതാവിന്‍റെ സമ്മതപത്രം പൊലീസ് വാങ്ങിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടത്തിനിടെ ശേഖരിച്ച കുഞ്ഞിന്‍റെ ഡി എൻ എ സാമ്പിൾ പൊലീസ് ഇന്ന് ശാസ്ത്രീയ പരിശോധനക്കും അയക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്‍റെ മാതാവിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനുളള നടപടികൾ തുടങ്ങുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

'ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു, വിജയിച്ചില്ല, കുഞ്ഞിനെ താഴേക്കിട്ടത് വാതിലിൽ മുട്ടിയപ്പോൾ'; അമ്മയുടെ മൊഴി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം