തിരുവനന്തപുരം: സ്പെഷ്യൽ തപാൽ ബാലറ്റ് അയയ്ക്കാൻ പോസ്റ്റ് ഓഫീസുകളിൽ നാളെ ക്രമീകരണമൊരുക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതു സംബന്ധിച്ച് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നൽകി. ഞായറാഴ്ച അവധിയായതിനാൽ തപാൽ ബാലറ്റ് നൽകുന്നതിൽ തടസം നേരിടരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.