കണ്ണൂർ: കൊവിഡ് 19 രോ​ഗത്തിനെ നേരിടാൻ നാരാങ്ങാവെള്ളം കുടിച്ചാൽ മതിയെന്ന് ഡോക്ടറുടെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനെതിരെ കേസ്. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. എസ് എം അഷ്റഫിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വ്യാജ സന്ദേശങ്ങൾ വ്യാപകമാകുന്നുണ്ടെന്നും പൊലീസ് നടപടി കർശനമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമനി പരീക്ഷിച്ച് വിജയിച്ചതാണ് ഈ മാർഗ്ഗമമെന്നും പിന്നീട് മരുന്ന് കമ്പനികൾ ഇതിന്റെ പ്രചാരണം തടഞ്ഞെന്നും വരെ പറഞ്ഞു വക്കുകയാണ് ശബ്ദ സന്ദേശം. പരിയാരം മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റായ ഡോ. അഷ്റഫിന്റെ വാക്കുകൾ കേൾക്കൂ എന്ന കുറിപ്പോടെയാണ് ഈ വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

Also Read: കൊവിഡ് 19; രണ്ട് മിനിറ്റുള്ള ആ വ്യാജ ശബ്ദ സന്ദേശം ആരും വിശ്വസിക്കരുതേ...

രണ്ട് ദിവസം മുമ്പ് പ്രത്യക്ഷപ്പെട്ട സന്ദേശം വൈറലായതോടെയാണ് ഡോ.അഷ്റഫ് പൊലീസിൽ പരാതി നൽകിയത്. കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ വ്യാപകമാകുന്നുണ്ടെന്നും പൊലീസ് നടപടി കർശനമാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിനിടെ വ്യക്തമാക്കി. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പരിയാരം പൊലീസ് അറിയിച്ചു.

Also Read: ബാനറും കൊടിയും വച്ചുള്ള പ്രചരണ പരിപാടി ഒഴിവാക്കണം; വ്യജന്മാർക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി