തിരുവനന്തപുരം: അന്ത്യ അത്താഴത്തിന്‍റെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്തുമത വിശ്വാസികൾ പെസഹ വ്യാഴം ആചരിക്കുകയാണ്. ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ ശുശ്രൂഷയും ഉണ്ടാകും. 

വൈകുന്നേരം വീടുകളിൽ അപ്പം മുറിക്കൽ ചടങ്ങും നടക്കും. പെസഹ വ്യാഴത്തിലെ അവസാന കുർബാനയോടെ ഈസ്റ്റ‍ർ ത്രിദിനത്തിന് തുടക്കമാവുകയാണ്. നാളെയാണ് ദുഖ വെള്ളി.