മൂത്തേടം സെന്‍റ് മേരീസ് യുപി സ്കൂളിലെ 22 ആം ബൂത്തിലായിരുന്നു  മുത്തശ്ശിക്ക് വോട്ട്. 

എറണാകുളം: 104ാം വയസിൽ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി എറണാകുളം ലോക്സഭാ മണ്ഡലത്തിലെ വിരോണി മുത്തശ്ശി. എല്ലാ തവണയും വോട്ട് ചെയ്തിട്ടുണ്ടെന്ന് വിരോണി മുത്തശ്ശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ തവണ ഹോം വോട്ടിം​ഗ് സൗകര്യം ലഭിച്ചിരുന്നുവെന്നും എന്നാൽ ഇത്തവണ അതുണ്ടായില്ലെന്നും കുടുംബം വ്യക്തമാക്കി. വോട്ട് പാഴാക്കണ്ട എന്ന് വിചാരിച്ചാണ് എത്തിയതെന്നും അമ്മയും വോട്ട് ചെയ്യാനെത്താൻ താത്പര്യം പ്രകടിപ്പിച്ചുവെന്നും കുടുംബം കൂട്ടിച്ചേർത്തു. മൂത്തേടം സെന്‍റ് മേരീസ് യുപി സ്കൂളിലെ 22 ആം ബൂത്തിലായിരുന്നു മുത്തശ്ശിക്ക് വോട്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്