Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കൊയ്ത്ത് അവശ്യസർവീസ്, നെല്ല് സംഭരണം കാര്യക്ഷമമാക്കുമെന്ന് മുഖ്യമന്ത്രി

മെഷീൻ വഴിയാണെന്ന് കൊയ്ത്തെന്ന് ഉറപ്പുവരുത്തി ആവശ്യമായ ഏകോപനങ്ങൾ ഉണ്ടാക്കണമെന്നും ഇതിനായി കലക്ടർമാർക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. 

CM pinarayi vijayan assures efficient procurement of paddy in kerala
Author
Thiruvananthapuram, First Published Mar 25, 2020, 7:44 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊയ്ത്തിനെ അവശ്യസർവീസാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലായിടങ്ങളിലും കൊയ്ത്ത് മെഷീൻ വഴിയാക്കണമെന്നും ഇക്കാര്യങ്ങൾ ജില്ലാ കലക്ടർ ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കുട്ടനാട് പാലക്കാട്  തൃശ്ശൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും കൊയ്ത്ത് നടക്കുന്നത്. അതിനാൽ കൊയ്ത്തിനെ അവശ്യസർവീസായി പ്രഖ്യാപിക്കുന്നു. മെഷീൻ വഴിയാണെന്ന് കൊയ്ത്തെന്ന് ഉറപ്പുവരുത്തി ആവശ്യമായ ഏകോപനങ്ങൾ ജില്ലാഭരരാധികാരി ഉണ്ടാക്കണം. ഇതിനുള്ള നിർദ്ദേശങ്ങൾ കലക്ടർമാർക്ക് നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. 

കൊയ്ത്തിനൊപ്പം നെല്ല് സംഭരണവും കാര്യക്ഷമമായി നടക്കണം. കയറ്റിറക്ക് തൊഴിലാളികൾ ഈ ജോലിക്ക് വേണ്ടി വരും. ഇവിടെ ചില പ്രയാസങ്ങളുണ്ടാകും. അങ്ങനെ വന്നാലും ഈ നെല്ല് സംഭരണത്തിന് ആവശ്യമായ ക്രമീകരണങ്ങളുണ്ടാക്കാൻ ഉള്ള ഉത്തരവാദിത്തം ജില്ലാ കളക്ടർമാർക്കാണ്. മില്ലുടമകളാണ് സാധാരണ നെല്ല് സംഭരിക്കുന്നത്. ചില മില്ലുകൾ നെല്ല് സംഭരിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ പ്രാദേശികമായി നെല്ല് സംഭരിക്കണം. അത് സൂക്ഷിക്കണം. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ ഇതിന് മുൻകൈയെടുക്കണം. ഇത്തരത്തിൽ നെല്ല് സൂക്ഷിക്കാനുള്ള ഇടങ്ങൾ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ കണ്ടെത്തണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

 

 

Follow Us:
Download App:
  • android
  • ios